- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐ.പി.എല്ലിൽ പന്തെറിയവെ രോഹിത്തിന്റെ കണങ്കാലിന് പരിക്ക്; മുംബൈ ഇന്ത്യൻസിന് ആശങ്ക

X
ചെന്നൈ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ പന്തെറിയവെ നായകൻ രോഹിത് ശർമയ്ക്ക് പരിക്ക്. ഐ.പി.എല്ലിൽ 2014-ന് ശേഷം ആദ്യമായാണ് രോഹിത് പന്തെറിയാനെത്തിയത്. മത്സരത്തിൽ കൊൽക്കത്തയെ പത്ത് റൺസിന് തോൽപിച്ചെങ്കിലും രോഹിത്തിന് പരുക്കേറ്റത് ടീമിനെ ആശങ്കയിലാഴ്ത്തി.
ആദ്യ പന്ത് എറിയാൻ തുടങ്ങവെ ബൗളിങ് ആക്ഷൻ പൂർത്തിയാക്കും മുമ്പ് താരത്തിന്റെ കണങ്കാൽ മടങ്ങുകയായിരുന്നു. ഉടൻ തന്നെ ടീം ഫിസിയോ താരത്തെ പരിശോധിച്ചു. ഇതിനു ശേഷം ഓവർ പൂർത്തിയാക്കി രോഹിത് ഫീൽഡിങ് തുടർന്നിരുന്നു.
ഐപിഎല്ലിൽ ഹാട്രിക് നേടിയിട്ടുള്ള സ്പിൻ ബൗളർ കൂടിയാണ് ഹിറ്റ്മാൻ രോഹിത് ശർമ. ഡെക്കാൻ ചാർജേഴ്സിനു വേണ്ടി കളിക്കുമ്പോഴായിരുന്നു ഇത്.
Next Story


