- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആര് തള്ളിപ്പറഞ്ഞാലും നിനക്ക് വേണ്ടി ഞാനുണ്ടാവും; വിരാടിന് വേണ്ടി കപിൽ ദേവ് ഉൾപ്പടെ മുതിർന്ന താരങ്ങളെ കടന്നാക്രമിച്ച് രോഹിത് ശർമ; 'എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ വിദഗ്ദ്ധർ എന്നുവിളിക്കുന്നത്; പുറത്തുള്ളവർക്ക് ഇതൊന്നും മനസിലാവില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ

ലോർഡ്‌സ്: വിരാട് കോഹ്ലിയുടെ ഫോം ഔട്ട് പിന്നാലെ അദ്ദേഹത്തിന് നേരെയുള്ള വിമർശനങ്ങൾ സജീവമാകുകയാണ്.മുൻ ഇന്ത്യൻ താരങ്ങളടക്കമാണ് കോഹ്ലിയെ വിമർശിച്ച്് രംഗത്ത് വരുന്നത്.കണക്കുകൾ നിരത്തിയുള്ള വിമർശനത്തിന് പുറമെ വ്യക്തിഹത്യയിലേക്കും കോഹ്ലി വിരോധം വഴിമാറിയിട്ടുണ്ട്.വിരാടിനെ ടീമിൽ നിന്നും മാറ്റി നിർത്താൻ സെലക്ടർമാർ തയ്യാറാവണമെന്ന അഭിപ്രായവുമായി ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് എത്തിയപ്പോൾ, വിരാടിനെ ടീമിലെടുക്കാൻ ഒരു സാധ്യതയും കാണുന്നില്ല എന്ന അഭിപ്രായമായിരുന്നു മുൻ ഇന്ത്യൻ താരം സഹീർ ഖാനുണ്ടായിരുന്നത്.
കഴിഞ്ഞ രണ്ട് ടി-20 മത്സരത്തിലും തപ്പിത്തടഞ്ഞപ്പോൾ വിമർശനത്തിന്റെ ആക്കം കൂടി. എന്നാലിതാ, തന്റെ സുഹൃത്തിനെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഓൾ ഫോർമാറ്റ് നായകൻ രോഹിത് ശർമ.വിരാടിനെ താനും ടീമും എന്തുവന്നാലും പിന്തുണയ്ക്കുമെന്നും രോഹിത് ശർമ പറഞ്ഞു.
'എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ വിദഗ്ദ്ധർ എന്നുവിളിക്കുന്നത് എന്നെനിക്ക് മനസിലാവുന്നില്ല. അവർക്കറിയില്ല ടീമിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന്.ഞങ്ങൾ ടീമംഗങ്ങൾ പരസ്പരം ഡിസ്‌കസ് ചെയ്ത ശേഷമാണ് ടീം പ്രഖ്യാപിക്കുന്നത്. ഞങ്ങൾ താരങ്ങളെ തെരഞ്ഞെടുക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യും.പുറത്തുള്ളവർക്ക് ഇതൊന്നും മനസിലാവണമെന്നില്ല. ഞങ്ങളെ സംബന്ധിച്ച് ടീമിനുള്ളിൽ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനം.
ഞങ്ങൾ വിരാടിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും. അവൻ ഏറെ കാലമായി ഇന്ത്യക്കായി സ്ഥിരതയോടെ കളിച്ചവനാണ്. ഓന്നോ രണ്ടോ മത്സരമോ അല്ലെങ്കിൽ പരമ്പരയോ ഏതൊരാൾക്കും മോശമായേക്കാം. ഞങ്ങൾ അവന്റെ ക്വാളിറ്റിയിലാണ് വിശ്വസിക്കുന്നത്,' രോഹിത് ശർമ പറഞ്ഞു.
അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി-20 മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. 17 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.അവസാന മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓവലാണ് മത്സരവേദി.


