- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യാന്തര ക്രിക്കറ്റിൽ പതിനഞ്ച് വർഷം; ഹൃദയം തൊടുന്ന കുറിപ്പുമായി രോഹിത് ശർമ;'15 വർഷം എന്റെ പ്രിയപ്പെട്ട ജഴ്സിയിൽ, ഈ യാത്രയിൽ എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുറിപ്പ്

X
ലെസ്റ്റർഷയർ: രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 15 വർഷം എന്റെ പ്രിയപ്പെട്ട ജഴ്സിയിൽ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ രോഹിത് ഹൃദയം തൊടുന്ന കുറിപ്പുമായി എത്തി.
ഇന്ന് രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ 15 വർഷം പിന്നിടുകയാണ്. എന്തൊരു യാത്രയായിരുന്നു ഇത്. ജീവിതത്തിലുടനീളം ഞാനത് മനസിൽ താലോലിക്കും. ഈ യാത്രയിൽ എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ഇന്നത്തെ ഞാനാവാൻ എന്നെ സഹായിച്ച എല്ലാവർക്കും, രോഹിത് പ്രസ്താവനയിൽ പറയുന്നു.
എല്ലാ ക്രിക്കറ്റ് പ്രേമികളോടും ആരാധകരോടും വിമർശകരോടും, നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഈ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വരാൻ ടീമിനെ പ്രാപ്തമാക്കുന്നത്, എല്ലാവർക്കും നന്ദി എന്നാണ് രോഹിത് പറയുന്നത്.
Next Story


