- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിലെ അതികായൻ; രാഹുൽ ദ്രാവിഡിന്റെ വരവിനെ സ്വാഗതം ചെയ്ത് രോഹിത് ശർമ്മ; ഒപ്പം ചേരാനായി കാത്തിരിക്കുന്നുവെന്നും ട്വീറ്റ്
അബുദാബി: ഇന്ത്യൻ ക്രിക്കറ്റിലെ അതികായനാണ് രാഹുൽ ദ്രാവിഡ് എന്ന് ഓപ്പണർ രോഹിത് ശർമ. ഇന്ത്യൻ ടീമിന്റെ പരിശീലകനായി ദ്രാവിഡിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം.രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അത് ഔദ്യോഗികമായോ എന്നായിരുന്നു ദ്രാവിഡിന്റെ ചോദ്യം. ഞങ്ങൾ കളിയിലായിരുന്നു. ഇതിനെ കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യൻ ടീമിലേക്ക് മറ്റൊരു വേഷത്തിൽ തിരിച്ചെത്തുന്ന ദ്രാവിഡിന് അഭിനന്ദനങ്ങൾ. ദ്രാവിഡിനൊപ്പം പ്രവർത്തിക്കുന്നതിനായി കാത്തിരിക്കുന്നു എന്നും രോഹിത് പറഞ്ഞു.
രവി ശാസ്ത്രിക്ക് കീഴിൽ ഇന്ത്യ മികവ് കാണിച്ചിരുന്നു. എൻസിഎ, അണ്ടർ 19, ഇന്ത്യ എ ടീമുകൾക്കൊപ്പം നിന്നതിലൂടെ അവരുടെ അഭിനിവേഷവും കൂടുതൽ മെച്ചപ്പെടാനുള്ള താത്പര്യവും എനിക്കറിയാം, പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസ്താവനയിൽ ദ്രാവിഡ് പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ന്യൂസിലാൻഡിന് എതിരായ പരമ്പര മുതലാവും ദ്രാവിഡ് ഉത്തരവാദിത്വം ഏറ്റെടുക്കുക. ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയും. അവസാന ദിവസമാണ് മുഖ്യ പരിശീലകനാവുന്നതിനുള്ള അപേക്ഷ ദ്രാവിഡ് സമർപ്പിച്ചത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് നിന്നാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകനായും ദ്രാവിഡ് പ്രവർത്തിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ