- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഡ് സെക്സ് ആൻഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം റോജയെ നായികയാക്കി ചെയ്യാൻ താൻ തയ്യാറാണെന്ന് സംവിധായകൻ അജയ് കൗണ്ടിനിയ; ഒരു പൊതുപ്രവർത്തകയായിട്ടും സിനിമാരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റോജയ്ക്ക് സാധിക്കുന്നില്ലെന്നും സംവിധായകൻ
ഹൈദരാബാദ്: രാം ഗോപാൽ വർമ്മയുടെ ഗോഡ് സെക്സ് ആൻഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം റോജയെ നായികയാക്കി ചെയ്യാൻ താൻ തയ്യാറാണെന്ന് തെലുങ്ക് സിനിമ സംവിധായകൻ അജയ് കൗണ്ടിനിയ.തന്റെ സിനിമയുടെ പ്രചാരണത്തിനിടയിലാണ് സംവിധായകന്റെ ഈ വിവാദ പരാമർശം.ഒരു പൊതുപ്രവർത്തകയായിട്ടും സിനിമാരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റോജയ്ക്ക് സാധിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു. 2000ത്തിലധികം ടെക്നീഷ്യന്മാരും മറ്റ് അണിയറപ്രവർത്തകരും താരങ്ങളുമെല്ലാം ചേർന്നതാണ് തെലുങ്ക് സിനിമ. അവരെല്ലാം കഠിനമായി അദ്ധ്വാനിക്കുകയാണ്. എന്നാൽ സിനിമാരംഗത്തു തന്നെയുള്ള പൊതുരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഒരാളെന്ന നിലയിൽ റോജയ്ക്ക് ഈ വിഷയത്തെ പറ്റി സംസാരിക്കാനും അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സാധിക്കാത്തതും എന്തു കൊണ്ടാണെന്ന് സംവിധായകൻ ചോദിച്ചു. എല്ലാ മേഖലകളിലെയും പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ ഓടിനടക്കുകയാണെന്നും എന്നാൽ സിനിമയിലെ പ്രശ്നങ്ങൾ മാത്രം കണ്ടില്ലെന്നു നടിക്കുകയുമാണെന്നും അജയ് പറഞ്ഞു.
ഹൈദരാബാദ്: രാം ഗോപാൽ വർമ്മയുടെ ഗോഡ് സെക്സ് ആൻഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം റോജയെ നായികയാക്കി ചെയ്യാൻ താൻ തയ്യാറാണെന്ന് തെലുങ്ക് സിനിമ സംവിധായകൻ അജയ് കൗണ്ടിനിയ.തന്റെ സിനിമയുടെ പ്രചാരണത്തിനിടയിലാണ് സംവിധായകന്റെ ഈ വിവാദ പരാമർശം.ഒരു പൊതുപ്രവർത്തകയായിട്ടും സിനിമാരംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റോജയ്ക്ക് സാധിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു.
2000ത്തിലധികം ടെക്നീഷ്യന്മാരും മറ്റ് അണിയറപ്രവർത്തകരും താരങ്ങളുമെല്ലാം ചേർന്നതാണ് തെലുങ്ക് സിനിമ. അവരെല്ലാം കഠിനമായി അദ്ധ്വാനിക്കുകയാണ്. എന്നാൽ സിനിമാരംഗത്തു തന്നെയുള്ള പൊതുരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഒരാളെന്ന നിലയിൽ റോജയ്ക്ക് ഈ വിഷയത്തെ പറ്റി സംസാരിക്കാനും അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സാധിക്കാത്തതും എന്തു കൊണ്ടാണെന്ന് സംവിധായകൻ ചോദിച്ചു.
എല്ലാ മേഖലകളിലെയും പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ ഓടിനടക്കുകയാണെന്നും എന്നാൽ സിനിമയിലെ പ്രശ്നങ്ങൾ മാത്രം കണ്ടില്ലെന്നു നടിക്കുകയുമാണെന്നും അജയ് പറഞ്ഞു.



