മെൽബൺ: അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും നിന്ന് വിദേശ രാജ്യങ്ങളിൽ പ്രവാസികളായി കഴിയുന്ന അങ്കമാലിക്കാരിൽ നിന്നും കക്ഷി രാഷ്ട്രീയവ്യത്യസമില്ലാതെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ട് അങ്കമാലിനിയോജകമണ്ഡലത്തിന്റെ സമഗ്രമായ വികസനം സാധ്യമാക്കുന്ന വിവിധ പദ്ധതികൾസമയബന്ധിതമായി പൂർത്തിയാക്കുവാൻ തന്നെ കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന്അങ്കമാലി എംഎൽഎ റോജി എം ജോൺ.

തന്റെ തിരഞ്ഞെടുപ്പ്‌വാഗ്ദാനങ്ങളിലൊന്നായ അങ്കമാലി ബൈപ്പാസിന്റെ നിർമ്മാണത്തിനുള്ള വിശദമായ രൂപരേഖ കിഫ്ബിയിൽ സമർപ്പിച്ച് അനുമതിക്കായികാത്തിരിക്കുകയാണെന്നും എത്രയും വേഗം ബൈപ്പാസിന്റെ നിർമ്മാണംആരംഭിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റോജി എം ജോൺ എംഎൽഎപ്രസ്താവിച്ചു.

ഹൃസ്വ സന്ദർശനാർത്ഥം മെൽബണിലെത്തിയ അദ്ദേഹത്തിന് അങ്കമാലിലവേഴ്‌സ് ഫാമിലി അസോസിയേഷൻ (ആൽഫാ) ഒരുക്കിയ സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗത്തിലൂടെയാണ് അങ്കമാലിയെ കുറിച്ചുള്ള തന്റെപ്രതീക്ഷകൾ റോജി പങ്കുവച്ചത്. ആൽഫായുടെ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ്അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ ആൽഫായുടെ നിരവധി അംഗങ്ങൾപങ്കെടുത്തു. ആൽഫാ സെക്രട്ടറി സോജി ആന്റണി സ്വാഗതം ആശംസിച്ചു.

ആൽഫാമെമ്പർമാരായ സെൻസി പൗലോസ് ബൊക്കെ നൽകിയും നെൽസൺ പൊന്നാടഅണിയിച്ചും എംഎൽഎയെ സ്വീകരിച്ചു. ഓഐസിസി ഗ്ലോബൽ ചെയർമാൻബിജു സ്‌കറിയ ആശംസകൾ നേർന്നു. അങ്കമാലി-എയർപ്പോട്ട് റോഡിന്റെനിർമ്മാണത്തെക്കുറിച്ചും, കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിനെകുറിച്ചുമുള്ള ആൽഫായുടെ അംഗങ്ങളുടെ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കുംറോജി എം ജോൺ എംഎൽഎ മറുപടി പറഞ്ഞു.

ആൽഫായുടെ പിആർഓ പോൾസെബാസ്റ്റ്യൻ യോഗത്തിൽ കൃതഞ്ജത അർപ്പിച്ചു. നെൽസൺ, അനീറ്റ എന്നിവരുടെനേതൃത്വത്തിൽ തയ്യാറാക്കിയ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.നേരത്തെ മെൽബൺ വിമാനത്താവളത്തിൽ റോജി എം ജോൺ എംഎൽ യ്ക്ക്ആൽഫായുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നല്കി. ആൽഫാ പ്രസിഡന്റ്മാർട്ടിൻ ഉറുമീസ്, സെക്രട്ടറി സോജി ആന്റണി,സെൻസി പൗലോസ്, സജിജോസഫ്, ബെന്നി ദേവസി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്ബല്ലാരറ്റിലെത്തിയ എംഎൽഎ യ്ക്ക് വിവിധ മലയാളി കുടുംബങ്ങളുടെനേതൃത്വത്തിൽ ഉജ്ജ്‌ല സ്വീകരണം നൽകി.