മെൽബൺ : - ഹൃസ്വ സന്ദർശനാർത്ഥം ഓസ്രേലിയായിൽ എത്തിയ അങ്കമാലിയുടെ യുവ എം.എൽഎ റോജി എം ജോൺ ഓസ്‌ട്രേലിയായിലെ യുവ എംപി.യായ ക്രിസ് ക്യൂഥറുമായി ഓഫിസിലെത്തി ചർച്ച നടത്തി.ഇരുവരും തമ്മിൽ പലതരത്തിലും പൊരുത്തമുള്ളവരാണ്.

ഇരുവരും 2016-ൽ തെരഞ്ഞെടുക്കപ്പെട്ടവരും ഒരേ വർഷം ജനിച്ചവരുമാണ്.ഇരുരാജ്യങ്ങളിലെയും ഇലക്ഷൻ പ്രീക്രിയകളും അതിന്റെ വ്യത്യാസങ്ങളും പരസ്പരം ചേദിച്ചറിഞ്ഞു. ജനാധിപത്യ സംവിധാനത്തിലെ കാതലായ മാറ്റങ്ങൾ ഇരുവരും പങ്കുവച്ചു.

ഇന്ത്യയിലെയുംഓസ്രേലിയായിലെയും പാർലമെന്റിലെയും നിയമസഭയിലെയും നടപടികൾ ഇരുവരും കൂടിക്കാഴ്ചയിൽ പങ്കുവച്ചു.റോജി എം. ജോണിന് ഓസ്‌ട്രേലിയൻ തനതായ ശൈലിയിലുള്ള മെമെൻ ന്റോ ക്രിസ് ക്രൂഥർ MP സമ്മാനിച്ചു. നാട്ടിലെയും ഇവിടത്തെയും വോട്ടിങ് നിലവാരവും ചർച്ചയിൽ സംസാര വിഷയമായി.

കേരളത്തിൽ ഒരു നിയമസഭാമണ്ഡലത്തിലുള്ള വോട്ടിന്റെ എണ്ണം അദേഹത്തിന് ഏറെ കൗതുകമുണർത്തി. സഹസ്രാബ്ദങ്ങൾക്കപ്പുറം തന്റെ പൂർവ്വികർ ഇന്ത്യാക്കാരായിരുന്നു എന്ന് ഫെഡറൽ MP ക്രിസ് അനുസ്മരിച്ചു ,കേരളത്തിലെ നിയമസഭയുടെ രീതികളെക്കുറിച്ച് പഠിക്കുവാനും കേരളത്തെ കൂടുതൽ അറിയുവാനും ഫെഡറൽ MP ക്രിസിനെ പ്രത്യേകം ക്ഷണിക്കും വാനും റോജി എം. ജോൺ തയ്യാറായി. എംപി.യുമായി കൂടിക്കാഴ്ച ഒരുക്കിയത് ലിബറൽ പാർട്ടിയുടെ നേതാവായ പ്രസാദ് ഫിലിപ്പാണ്.കൂടിക്കാഴ്ചയിൽ ഓ.ഐ. സി. സി. ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്‌കറിയാ, അരുൺ പാലയ്ക്കലോടി എന്നിവരും ഉണ്ടായിരുന്നു.