കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മകൻ ബിനോയ് കോടിയേരിയേയും പരിഹസിച്ച് റോജി എം ജോൺ എംഎൽഎ. നെഹ്‌റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസിന് പ്രസിഡണ്ട് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കോടിയേരിയോടു ഈ അവസരത്തിൽ അതേ ഭാഷയിൽ പ്രതികരിക്കുന്നില്ലെന്നും റോജി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ദുബായിൽ 13 കോടി രൂപ തട്ടിച്ചുവെന്നാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി ഉയിർന്നിരിക്കുന്നത്. ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോടിയേരിയുടെ മകൻ നൽകിയ ചെക്കുകൾ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തിൽ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയെന്നാണു കമ്പനി വൃത്തങ്ങൾ പറയുന്നത്.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.

റോജി എം ജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നെഹ്‌റു കുടുംബത്തിലെ സ്ത്രീകൾ പ്രസവം നിർത്തിയാൽ കോൺഗ്രസിന് പ്രസിഡന്റ് ഇല്ലാത്ത അവസ്ഥവരുമെന്നു മുമ്പ് പ്രസംഗിച്ച കോടിയേരിയോടു ഈ അവസരത്തിൽ അതേ ഭാഷയിൽ പ്രതികരിക്കുന്നില്ല. അല്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ എന്ത് വ്യത്യാസം?

'മിനി കൂപ്പർ' അച്ചന്റെ 'ഓഡി' മകൻ! വിപ്ലവം വിജയിക്കട്ടെ. ലാൽ സലാം!