- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ടി ബൽറാമിന് കയ്യടി കിട്ടുന്നത് കണ്ട് റോജി എം ജോണിന് സഹിക്കുന്നില്ല! നിയമസഭയിൽ വാപൊളിക്കാതെ സ്വാശ്രയ മാഫിയക്ക് ഒത്താശ ചെയ്യുന്ന ബില്ലിന് കൈപൊക്കിയ യുവതുർക്കി തൃത്താല എംഎൽഎക്കെതിരെ ഒളിയമ്പെയ്ത് രംഗത്ത്; 'ഞാൻ മാത്രം മാന്യൻ' എന്ന 'ആദർശ രാഷ്ട്രീയം' ലൈക്ക് കിട്ടാൻ വേണ്ടിയെന്ന് ഫേസ്‌ബുക്കിൽ വിമർശനം: കഷ്ടം തന്നെ നേതാവേ.. എന്നു പറഞ്ഞ് പോസ്റ്റിന് പൊങ്കാലയിട്ട് അണികൾ
തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ കോൺഗ്രസിലെ ഒറ്റപ്പെട്ട ശബ്ദമായ വി ടി ബൽറാമിനെതിരെ പാളയത്തിൽ പട. കോൺഗ്രസ് നേതൃത്വത്തിന്റെ കള്ളക്കളി പൊളിച്ച് തന്റേത് വ്യത്യസ്തമായ നിലപാടാണെന്ന് വ്യക്തമാക്കിയ ബൽറാമിനെതിരെ ഗ്രൂപ്പുകൾ ഒരുമിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. ബൽറാമിന്റേത് പാർട്ടിയെ തള്ളിപ്പറയുന്ന നിലപാടാണെന്നാണ് നേതാക്കൾക്കിടയിൽ മുറുമുറുപ്പ്. അതേസമയം ഇവരാരും ഭരണപക്ഷവുമായി ഈ വിഷയത്തിൽ ഒന്നിച്ച കാര്യത്തെ തള്ളിപ്പറയുന്നില്ല. ഏറ്റവും ഒടുവിൽ ബൽറാമിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസിലെ യുവ എംഎൽഎയായ റോജി എംഎ ജോണാണ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വി ടി ബൽറാമിനെ വിമർശിച്ചു കൊണ്ടാണ് റോജി രംഗത്തെത്തിയത്. സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ യുഡിഎഫ് യോഗത്തിൽ ബൽറാം തന്റെ നിലപാട് വിശദീകരിച്ചില്ലെന്നും പിന്നീട് നിയമസഭയിലാണ് തന്റെ അഭിപ്രായം പറഞ്ഞതെന്നുമാണ് റോജി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. വി ടി ബൽറാമിന്റെ നിലപാട് ഫേസ്‌ബുക്കിൽ കൈയടി നേടാൻ വേണ്ടിയ
തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ കോൺഗ്രസിലെ ഒറ്റപ്പെട്ട ശബ്ദമായ വി ടി ബൽറാമിനെതിരെ പാളയത്തിൽ പട. കോൺഗ്രസ് നേതൃത്വത്തിന്റെ കള്ളക്കളി പൊളിച്ച് തന്റേത് വ്യത്യസ്തമായ നിലപാടാണെന്ന് വ്യക്തമാക്കിയ ബൽറാമിനെതിരെ ഗ്രൂപ്പുകൾ ഒരുമിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. ബൽറാമിന്റേത് പാർട്ടിയെ തള്ളിപ്പറയുന്ന നിലപാടാണെന്നാണ് നേതാക്കൾക്കിടയിൽ മുറുമുറുപ്പ്. അതേസമയം ഇവരാരും ഭരണപക്ഷവുമായി ഈ വിഷയത്തിൽ ഒന്നിച്ച കാര്യത്തെ തള്ളിപ്പറയുന്നില്ല.
ഏറ്റവും ഒടുവിൽ ബൽറാമിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസിലെ യുവ എംഎൽഎയായ റോജി എംഎ ജോണാണ്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വി ടി ബൽറാമിനെ വിമർശിച്ചു കൊണ്ടാണ് റോജി രംഗത്തെത്തിയത്. സ്വാശ്രയ മെഡിക്കൽ കോളേജ് വിഷയത്തിൽ യുഡിഎഫ് യോഗത്തിൽ ബൽറാം തന്റെ നിലപാട് വിശദീകരിച്ചില്ലെന്നും പിന്നീട് നിയമസഭയിലാണ് തന്റെ അഭിപ്രായം പറഞ്ഞതെന്നുമാണ് റോജി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. വി ടി ബൽറാമിന്റെ നിലപാട് ഫേസ്‌ബുക്കിൽ കൈയടി നേടാൻ വേണ്ടിയുള്ളതാണെന്നും റോജി ബൽറാമിന്റെ പേര് പറയാതെ വിമർശിക്കുന്നു.
വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി 'ഞാൻ മാത്രം മാന്യൻ', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദർശ രാഷ്ട്രീയത്തോട് ' അശേഷം താൽപര്യമില്ല എന്നാണ് റോജി വ്യക്തമാക്കുന്നത്.
റോജിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
കരുണ - കണ്ണൂർ മെഡിക്കൽ കോളേജ് വിഷയങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓർഡിനൻസായും, ബില്ല് ആയും കേരളത്തിൽ നിലനിന്ന വിഷയമാണ്. അതിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്‌നം ഉന്നയിക്കുന്നവർക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവർക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും, നേതാക്കാന്മാർക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവിൽ ഏതെങ്കിലും പാർട്ടി വേദികളിലൊ പാർലമെന്ററി പാർട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചർച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാർ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാൻ ഇപ്പോൾ ആദർശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിച്ചാൽ 'കടക്ക് പുറത്ത് ' എന്ന് പറയുകയൊ 'Capital Punishment' നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോൺഗ്രസിനും യു ഡി എഎഫിനും ഉള്ളത്.
മാനുഷിക പരിഗണന നൽകികൊണ്ട് യു ഡി എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യന്മാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ 'അവസരം' നോക്കി പൊതു സമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി 'ഞാൻ മാത്രം മാന്യൻ', മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന 'ആദർശ രാഷ്ട്രീയത്തോട് ' അശേഷം താൽപര്യമില്ല എന്ന് മാത്രം പറയട്ടെ. 'ലൈക്' കൾക്കും, കയ്യടിക്കും വേണ്ടി ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണ്.
അതേസമയം ബൽറാമിനെ വിമർശിച്ച റോജിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കോൺഗ്രസ് അണികളുടെ പൊങ്കാലയാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ അഖിലേന്ത്യാ നേതാവായിരുന്ന റോജി ഇത്തരം ഒരു അഭിപ്രായം പറഞ്ഞത് മഹാ കഷ്ടം എന്നാണ് പലരു വിശേഷിപ്പിച്ചത്. ബൽറാമിന്റെ നിലപാടുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിലുള്ള അസൂയ ആണ് റോജിക്കെന്നും വിമർശിക്കുന്നു. റോജിക്ക് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയത് വളരെ കുറച്ച് ആളുകൾ മാത്രമാണ്. ഭൂരിപക്ഷം പേരും ബൽറാമിന് അനുകൂലമായി ഫേസ്‌ബുക്ക് പോസ്റ്റിട്ടു.