- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോജി എം. ജോൺ എംഎൽഎക്ക് ആൽഫാ ഓസ്ട്രേലിയയുടെ സ്വീകരണം മെൽബണിൽ 29ന്
മെൽബൺ: അങ്കമാലി എംഎൽഎ റോജി എം. ജോണിന് അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ (ആൽഫാ) നേതൃത്വത്തിൽ ഓഗസ്റ്റ് 29ന്(ചൊവ്വാഴ്ച) മെൽബണിൽ സ്വീകരണം നല്കും. ഒഐസിസിവിക്‌ടോറിയ ഘടകത്തിന്റെയും ആൽഫായുടെയും പ്രത്യേക ക്ഷണപ്രകാരംഓഗസ്റ്റ് 29 ന് 3 മണിക്ക് മെൽബൺ എയർപോർട്ടിൽ എത്തിചേരുന്ന റോജി എം.ജോൺ എംഎൽഎയെ ഒഐസിസി ഭാരവാഹികളും ആൽഫായുടെഭാരവാഹികളായഎം.യു.മാർട്ടിൻ, സോജി ആന്റണി, ജോബി പഞ്ഞിക്കാരൻ എന്നിവരും ചേർന്ന്‌സ്വീകരിക്കും. തുടർന്ന് മെൽബൺ വെസ്റ്റിലെ ഡെറിമുട്ടിൽ വൈകീട്ട് 5.30ന്നടക്കുന്ന സ്വീകരണ ചടങ്ങിൽ ആൽഫായിലെ എല്ലാ അംഗങ്ങളും പങ്കെടുക്കും. അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽഅങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും നിർധനരായ വിദ്യാർത്ഥികൾക്കുംരോഗികൾക്കും ധനസഹായം നല്കുന്നതിനു വേണ്ടി ആരംഭിക്കുന്നജീവകാരുണ്യനിധിയുടെ ഉത്ഘാടനം റോജി എം. ജോൺ എംഎൽഎനിർവ്വഹിക്കും. തുടർന്ന് അങ്കമാലി നിയോജക മണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്നവിവിധ വികസന പ്രവർത്തനങ്ങളെപ്പറ്റിയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധപദ്ധതികളെയും കുറിച്ച് വ
മെൽബൺ: അങ്കമാലി എംഎൽഎ റോജി എം. ജോണിന് അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ (ആൽഫാ) നേതൃത്വത്തിൽ ഓഗസ്റ്റ് 29ന്(ചൊവ്വാഴ്ച) മെൽബണിൽ സ്വീകരണം നല്കും.
ഒഐസിസിവിക്‌ടോറിയ ഘടകത്തിന്റെയും ആൽഫായുടെയും പ്രത്യേക ക്ഷണപ്രകാരംഓഗസ്റ്റ് 29 ന് 3 മണിക്ക് മെൽബൺ എയർപോർട്ടിൽ എത്തിചേരുന്ന റോജി എം.ജോൺ എംഎൽഎയെ ഒഐസിസി ഭാരവാഹികളും ആൽഫായുടെഭാരവാഹികളായഎം.യു.മാർട്ടിൻ, സോജി ആന്റണി, ജോബി പഞ്ഞിക്കാരൻ എന്നിവരും ചേർന്ന്‌സ്വീകരിക്കും. തുടർന്ന് മെൽബൺ വെസ്റ്റിലെ ഡെറിമുട്ടിൽ വൈകീട്ട് 5.30ന്നടക്കുന്ന സ്വീകരണ ചടങ്ങിൽ ആൽഫായിലെ എല്ലാ അംഗങ്ങളും പങ്കെടുക്കും.
അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽഅങ്കമാലിയിലെയും പരിസരപ്രദേശങ്ങളിലെയും നിർധനരായ വിദ്യാർത്ഥികൾക്കുംരോഗികൾക്കും ധനസഹായം നല്കുന്നതിനു വേണ്ടി ആരംഭിക്കുന്നജീവകാരുണ്യനിധിയുടെ ഉത്ഘാടനം റോജി എം. ജോൺ എംഎൽഎനിർവ്വഹിക്കും. തുടർന്ന് അങ്കമാലി നിയോജക മണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്നവിവിധ വികസന പ്രവർത്തനങ്ങളെപ്പറ്റിയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധപദ്ധതികളെയും കുറിച്ച് വിശദീകരിക്കും.
2017 ഏപ്രിൽ 22ന് മെൽബണിൽ നടന്ന ആൽഫായുടെ ഉത്ഘാടന ചടങ്ങിൽനിയമസഭാ സമ്മേളനം മൂലം പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലുംവീഡിയോയിലൂടെ മെൽബണിലെ അങ്കമാലിക്കാരുടെപ്രഥമ സംഘടനയായ അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന് റോജിഎം. ജോൺ ആശംസകൾ നേർന്നിരുന്നു. അങ്കമാലിയുടെ വികസന പ്രവർത്തനങ്ങളിൽനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും പ്രവാസികളായ അങ്കമാലിക്കാർ നേരിടുന്ന വിവിധപ്രശ്‌നങ്ങൾ അറിയിക്കുന്നതിനും അവസരം ലഭിക്കുന്ന ഈസ്വീകരണ ചടങ്ങിൽപങ്കെടുക്കാൻ സംഘടനാ-രാഷ്ട്രീയ ഭേദമെന്യെ എല്ലാവരെയും ക്ഷണിക്കുന്നതായിആൽഫായുടെ ഭാരവാഹികൾ അറിയിച്ചു.
അഡ്രസ്സ്:169 Windsor Boulevard Derrimut