- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; തൃശ്ശൂരിൽ യുവാവ് പിടിയിൽ; തട്ടിപ്പ് നടത്തിയത് പതിനഞ്ചോളം തവണ
തൃശ്ശൂർ: കുന്നംകുളത്ത് മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഇലവന്ത്ര സ്വദേശി ഷാജി ആണ് പിടിയിലായത്. 2020 ഫെബ്രുവരി മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിൽ കുന്നംകുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനമായ നാഷണൽ ഫിനാൻസിൽ 40 പവനോളം തൂക്കംവരുന്ന മുക്കുപണ്ടം പണയം വച്ചാണ് ഒൻപത് ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്.
പതിനഞ്ചോളം തവണയാണ് ഇയാൾ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാൻ സ്ഥാപനത്തിൽ എത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story