ഷാർജ: ഷാർജ റോളാമാളിലെ കച്ചവടക്കാരും ജീവനക്കാരും ഉൾപ്പെടുന്ന റോളാമാൾ സൗഹൃദ കൂട്ടായ്മ ഇന്ത്യയുടെ ഏഴുപത്തിനാലാം സ്വാതന്ത്ര്യദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു.

പാരതന്ത്രത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ സമരപോരാട്ടത്തിനിറങ്ങിയ പൂർവ്വികരെ അനുസ്മരിച്ച് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി ഹനീഫ ചിത്താരി പ്രഭാഷണം നടത്തുകയും, ഇന്ത്യയുടെ ഫ്‌ളാഗ് രൂപത്തിൽ അലങ്കരിച്ച കേക്ക് മുറിച്ച് റോളാമാൾ ബിസിനസ് സമുച്ചയത്തിലെ മുഴുവൻപേർക്കും മധുര വിതരണവുംനടത്തിയാണ് ആഘോഷം കെങ്കേമമാക്കിയത്.

കൂട്ടായ്മ അംഗങ്ങളായ ഫൈസൽ ബ്ലാക്ക് ആൻഡ് വൈറ്റ്, ഷക്കീൽ പെരുമ്പള, ജുനൈദ് മാണിക്കോത്ത്, അമീർ പൂച്ചക്കാട്, ഫഹദ് മൗവ്വൽ, സർഫറാസ് വടകര, ഹസീബ് അണങ്കൂർ, റഫീഖ് തലശ്ശേരി, ഗഫൂർ പടന്ന എന്നിവർ സംബന്ധിച്ചു.

ഗരീഫ് ടെലിഫിലിം അണിയറ പ്രവർത്തകരായ യൂസഫ് കാരക്കോട്, അബ്ദുൽ റഹ്മാൻ കേട്ടോളീ എന്നിവർ മുഖ്യാതിഥികളായി മാറ്റേകിയ ആഘോഷ പരിപാടികൾ ദേശീയ ഗാനത്തോടെ സമാപനം കുറിച്ചു.