- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ തട്ടിപ്പിലൂടെ റൊമേനിയൻ സ്വദേശി സ്വന്തമാക്കിയത് 85,000 യൂറോയിലേറെ; തെറ്റായ പേരിൽ ആനുകൂല്യം കൈപ്പറ്റിയത് 463 തവണ
ഡബ്ലിൻ: വെൽഫെയർ തട്ടിപ്പിലൂടെ റൊമേനിയൻ സ്വദേശി സർക്കാരിൽ നിന്ന് നേടിയെടുത്തത് 85,000 യൂറോയിലേറെ. പല പേരിൽ 463 തവണ ആനുകൂല്യം കൈപ്പറ്റിയതിന്റെ പേരിൽ ഡബ്ലിൻ സർക്യൂട്ട് കോടതി ഇയാൾക്ക് മൂന്നു വർഷം തടവിന് ശിക്ഷിച്ചു. 2009 ജനുവരിക്കും 2010 ഫെബ്രുവരിക്കും ഇടയ്ക്കാണ് ഡബ്ലിനിൽ നിന്നുള്ള സ്റ്റെഫാൻ ഓണോഫ്രീ എന്ന റൊമേനിയക്കാരൻ വെൽഫെയർ ആനുകൂല്യ തട്ടിപ
ഡബ്ലിൻ: വെൽഫെയർ തട്ടിപ്പിലൂടെ റൊമേനിയൻ സ്വദേശി സർക്കാരിൽ നിന്ന് നേടിയെടുത്തത് 85,000 യൂറോയിലേറെ. പല പേരിൽ 463 തവണ ആനുകൂല്യം കൈപ്പറ്റിയതിന്റെ പേരിൽ ഡബ്ലിൻ സർക്യൂട്ട് കോടതി ഇയാൾക്ക് മൂന്നു വർഷം തടവിന് ശിക്ഷിച്ചു.
2009 ജനുവരിക്കും 2010 ഫെബ്രുവരിക്കും ഇടയ്ക്കാണ് ഡബ്ലിനിൽ നിന്നുള്ള സ്റ്റെഫാൻ ഓണോഫ്രീ എന്ന റൊമേനിയക്കാരൻ വെൽഫെയർ ആനുകൂല്യ തട്ടിപ്പു നടത്തിയത്. ജോബ് സീക്കേഴ്‌സ് അലവൻസ്, സപ്ലിമെന്ററി വെൽഫെയർ അലവൻസ്, എമർജൻസി മീൽസ് പേയ്‌മെന്റ്, റെന്റ് പ്രോപ്പർട്ടി സപ്ലിമെന്റ്, ഫാമിലി ഇൻകം സപ്ലിമെന്റ് എന്നിവയാണ് ഇയാൾ തട്ടിപ്പിലൂടെ നേടിക്കൊണ്ടിരുന്നത്.
200 യൂറോയ്ക്ക് ലിത്വാനിയൻ പാസ്‌പോർട്ട് സ്വന്തമാക്കുകയും പിപിഎസ് നമ്പർ കിട്ടാൻ ഇയാൾ ഇത് ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കൺസ്ട്രക്ഷൻ മേഖലയിൽ തൊഴിൽ സമ്പാദിച്ച ഇയാൽ മറ്റൊരു പേരിൽ വിവിധ സോഷ്യൽ വെൽഫെയർ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തു. പിന്നീട് ഈ ജോലി നഷ്ടമായപ്പോൾ ഇതിന്റെ പേരിൽ വീണ്ടും ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുകയും അതു നേടിയെടുക്കുകയും ചെയ്തു. ഡിപ്പാർട്ട്‌മെന്റ് ഓഫ് സോഷ്യൽ പ്രൊട്ടക്ഷന്റെ അന്വേഷണത്തെ തുടർന്നാണ് സ്‌റ്റെഫാൻ ഓണോഫ്രീ ഗാർഡയുടെ പിടിയിലാകുന്നത്.