- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര അച്ചന്മാർക്ക് രഹസ്യഭാര്യമാരും മക്കളുമുണ്ടെന്നറിയാതെ വത്തിക്കാൻ; പോപ്പിന്റെ പ്രിയങ്കരനായ വൈദികന്റെ ആദ്യകുട്ടിക്ക് എട്ടുവയസ്സായിട്ടും രഹസ്യം സൂക്ഷിച്ചെങ്കിലും രണ്ടാമതും അച്ചനായപ്പോൾ കള്ളിപൊളിഞ്ഞു
വൈദികർക്കെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങൾ കത്തോലിക്കാ സഭയ്ക്ക് എന്നും തലവേദനയാണ്. ബാലപീഡനം മുതൽക്ക് വൈദികകർക്കെതിരെ വിവിധ രാജ്യങ്ങളിൽനിന്ന് ഉയരുന്ന ആരോപണങ്ങളുടെ പേരിൽ പല മാർപാപ്പമാർക്കും മാപ്പുപറയേണ്ടിവന്നിട്ടുമുണ്ട്. വിവാഹം നിഷിദ്ധമാണെങ്കിലും വൈദികർക്ക് എത്രപേർക്ക് രഹസ്യഭാര്യമാരും മക്കളുമുണ്ടെന്നറിയാൻ സഭയ്ക്ക് മാർഗവുമില്ല. തന്റെ വിശ്വസ്തനായ വൈദികന് ഭാര്യയും കുട്ടിയുമുണ്ടെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് ഫ്രാൻസിസ് മാർപാപ്പ പോലും. വത്തിക്കാനിലെ പ്രമുഖ സെമിനാരിയിലെ റെക്ടറായിരുന്ന ഫാ. ഓസ്‌കർ ടുറിയോണിന് ഭാര്യയും മക്കളുമുണ്ടെന്ന വിവരം അടുത്തിടെയാണ് പുറംലോകമറിയുന്നത്. ആദ്യകുട്ടിക്ക് എട്ടുവയസ്സാകുംവരെ ഇത് രഹസ്യമാക്കിവെച്ചിരുന്നുവെങ്കിലും ഭാര്യ രണ്ടാമതും ഗർഭിണിയായതോടെ സംഗതി പരസ്യമായി. ഇതോടെ, അച്ചൻകുപ്പായമഴിച്ചുവെച്ച് പൂർണമായും അച്ഛനായി മാറി വൈദികൻ. ഓസ്‌കറിൽനിന്ന് വൈദികപ്പട്ടം തിരിച്ചെടുത്തെങ്കിലും ഇതുപോലെ എത്ര അച്ചന്മാരുണ്ടെന്നറിയാതെ കുഴങ്ങുകയാണ് സഭ ഇപ്പോൾ. സ്‌പെയിനിൽനിന്നുള്ള 49-കാരനായ ഓസ്‌കർ ടുറിയോൺ
വൈദികർക്കെതിരേ ഉയരുന്ന ലൈംഗികാരോപണങ്ങൾ കത്തോലിക്കാ സഭയ്ക്ക് എന്നും തലവേദനയാണ്. ബാലപീഡനം മുതൽക്ക് വൈദികകർക്കെതിരെ വിവിധ രാജ്യങ്ങളിൽനിന്ന് ഉയരുന്ന ആരോപണങ്ങളുടെ പേരിൽ പല മാർപാപ്പമാർക്കും മാപ്പുപറയേണ്ടിവന്നിട്ടുമുണ്ട്. വിവാഹം നിഷിദ്ധമാണെങ്കിലും വൈദികർക്ക് എത്രപേർക്ക് രഹസ്യഭാര്യമാരും മക്കളുമുണ്ടെന്നറിയാൻ സഭയ്ക്ക് മാർഗവുമില്ല. തന്റെ വിശ്വസ്തനായ വൈദികന് ഭാര്യയും കുട്ടിയുമുണ്ടെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് ഫ്രാൻസിസ് മാർപാപ്പ പോലും.
വത്തിക്കാനിലെ പ്രമുഖ സെമിനാരിയിലെ റെക്ടറായിരുന്ന ഫാ. ഓസ്‌കർ ടുറിയോണിന് ഭാര്യയും മക്കളുമുണ്ടെന്ന വിവരം അടുത്തിടെയാണ് പുറംലോകമറിയുന്നത്. ആദ്യകുട്ടിക്ക് എട്ടുവയസ്സാകുംവരെ ഇത് രഹസ്യമാക്കിവെച്ചിരുന്നുവെങ്കിലും ഭാര്യ രണ്ടാമതും ഗർഭിണിയായതോടെ സംഗതി പരസ്യമായി. ഇതോടെ, അച്ചൻകുപ്പായമഴിച്ചുവെച്ച് പൂർണമായും അച്ഛനായി മാറി വൈദികൻ. ഓസ്‌കറിൽനിന്ന് വൈദികപ്പട്ടം തിരിച്ചെടുത്തെങ്കിലും ഇതുപോലെ എത്ര അച്ചന്മാരുണ്ടെന്നറിയാതെ കുഴങ്ങുകയാണ് സഭ ഇപ്പോൾ.
സ്‌പെയിനിൽനിന്നുള്ള 49-കാരനായ ഓസ്‌കർ ടുറിയോൺ 2014 മുതൽ റോമിലാണ് പ്രവർത്തിക്കുന്നത്. വത്തിക്കാനിലെ, ഫോന്തിഫിക്കൽ മരിയ മാറ്റർ സെമിനാരിയിലെ റെക്ടറായി നിയമിക്കപ്പെട്ട ഓസ്‌കർ, മാർപാപ്പയുടെ വിശ്വസ്തന്മാരിലൊരാളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വൈദികരാകാനെത്തുന്നവരെ അതിന് പരിശീലിപ്പിക്കുന്ന സെമിനാരിയാണിത്. കത്തോലിക്കാസഭയുടെ സെമിനാരികളിൽ ഏറ്റവും പ്രമുഖമായ സ്ഥാനമാണ് ഇതിനുള്ളത്.
മാർച്ചിലാണ് താനൊരു അച്ഛനാണെന്ന വിവരം ഓസ്‌കർ തന്റെ മേലധികാരികളോട് പറയുന്നത്. മൂത്തയാൾക്ക് എട്ടുവയസ്സായെന്നും രണ്ടാമതൊരു കുട്ടികൂടി ജനിച്ചുവെന്നും ഇക്കാലമത്രയും വിവരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും ഓസ്‌കർ വ്യക്തമാക്കി. ഓഗസ്റ്റിൽ ഓസ്‌കറിനെ മാറ്റി മറ്റൊരച്ചനെ സെമിനാരിയിൽ റെക്ടറാക്കി നിയമിച്ചു. കുടുംബത്തിനുവേണ്ടി കൂടുതൽ സമയം നീക്കിവെക്കുന്നതിനായി താൻ പൗരോഹിത്യം ഉപേക്ഷിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച ഓസ്‌കർ തന്നെ അറിയിച്ചു. ഇതോടെയാണ് വൈദിക പട്ടം തിരിച്ചെടുത്തത്.
ആദ്യമായല്ല വത്തിക്കാനിൽനിന്ന് അച്ചന്മാർ ഇങ്ങനെ കൊഴിഞ്ഞപോകുന്നത്. 2013-ൽ റോം സർവകലാശാലയിലെ തിയോളജി പ്രൊഫസ്സറും ടി.വി.കമന്റേറ്ററുമായ തോമസ് വില്യംസ് എന്ന വൈദികനും തനിക്ക് രഹസ്യമായൊരു കുടുംബമുണ്ടെന്ന് വെളിപ്പെടുത്തി സഭ വിട്ടുപോയിരുന്നു. 2006-ൽ മെക്‌സിക്കോക്കാരനായ മാർഷ്യൽ മാസിയേ ഡെൽഗൊലാഡോ എന്ന വൈദികനെ റോമിൽനിന്ന് പുറത്താക്കിയതും കുടുംബമുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ്.