റോം: യൂറോ 2016-ന്റെ ആദ്യ ദിനം തന്നെ റോം ട്രാൻസ്‌പോർട്ട് ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നതോടെ യൂറോ 2016 ഫിക്‌സ്ചർ മാച്ചുകളെ ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമായി. അടുത്ത തിങ്കളാഴ്ചയാണ് റോം ട്രാൻസ്‌പോർട്ട് അഥോറിറ്റിയായ Atac തൊഴിലാളികൾ പണിമുടക്കുന്നത്. രാവിലെ 8.30 മുതൽ 12.30 വരെയാണ് തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.

യൂറോ ആദ്യ മാച്ചുകളുടെ അതേ സമയത്ത് തന്നെ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ പണിമുടക്കുന്നത് അധികൃതരിലും ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. പണിമുടക്ക് സിറ്റിയിലെ ബസ്, ട്രാം, അണ്ടർഗ്രൗണ്ട് ട്രെയിൻ സർവീസുകളെയെല്ലാം ബാധിക്കും. കൂടാതെ ലാസിയോ മേഖലയിലെ ചില ഓവർലാൻഡ് ട്രെയിൻ സർവീസുകളേയും ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ പണിമുടക്ക് ബാധിച്ചേക്കും.

അതേസമയം സിറ്റി നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കാനാണ് പണിമുടക്ക് സമയം ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് യൂണിയൻ യൂജിഎൽ വ്യക്തമാക്കുന്നത്. എന്നാൽ തിങ്കളാഴ്ച ട്രാൻസ്‌പോർട്ട് തൊഴിലാളികൾ പണിമുടക്ക് നടത്തിയനു ശേഷം ആഴ്ചയിൽ അടുത്ത ദിവസങ്ങളിലെല്ലാം തന്നെ പല വിധത്തിലുള്ള പണിമുടക്കുകൾ അരങ്ങേറും.

ബുധനാഴ്ച സിറ്റിയിലെ വേസ്റ്റ് കളക്ഷൻ അഥോറിറ്റി, Ama, ദേശീയ വ്യാപകമായി 24 പണിമുടക്ക് നടത്തും. ഈ മാസം ആരംഭം Ama തൊഴിലാളികൾ നടത്തിയ പണിമുടക്കിനെ തുടർന്ന് സിറ്റിയിലെ മാലിന്യ നീക്കം തടസപ്പെടുകയും തെരുവുകൡ മാലിന്യ കൂമ്പാരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇറ്റലിയുടെ സിവിൽ ഏവിയേഷൻ അഥോറിറ്റി Enav, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകുന്നേരം അഞ്ചുവരെ പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുണ്ട്. കൂടാതെ റോമിലെ രണ്ടാമത്തെ വലിയ എയർപോർട്ടായ Ciampino ഒരു ദിവസം മുഴുവൻ പണിമുടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.