ക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20ന് മാഞ്ചസ്റ്ററിൽ നിന്നും ഇബിസയിലേക്കുള്ള റൈൻഎയർ വിമാനത്തിൽ സഞ്ചരിച്ചവർ ഒരു അപൂർകാഴ്ച കണ്ട് ഞെട്ടിത്തരിച്ചിരുന്നു പോയെന്ന് റിപ്പോർട്ട്. ഇതിൽ കയറിയ ദമ്പതികൾ മറ്റ് യാത്രക്കാർ നോക്കി നിൽക്കവെ യാതൊരു സങ്കോചവുമില്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്ത് വന്നു. ഇത് കണ്ട യാത്രക്കാർ വീഡിയോ എടുത്തും ചിരിച്ചും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇബിസയിലേക്കുള്ള യാത്രക്കിടെ ഈ ദമ്പതികൾ ഒരു മണിക്കൂറോളം നേരമാണ് ഇത്തരത്തിൽ ക്രീഡയിലേർപ്പെട്ടിരുന്നത്.

ദമ്പതികളുടെ ഈ പ്രവൃത്തി കണ്ട് താൻ അത്ഭുതപ്പെട്ട് നിന്ന് പോയെന്നാണ് ലങ്കാഷെയറില പ്രീസ്റ്റണിൽ നിന്നുമുള്ള കിരൻ വില്യംസ് വെളിപ്പെടുത്തുന്നത്. ആദ്യം അവർ സംസാരിക്കുന്നത് കേട്ടപ്പോൾ തമാശയാണെന്നാണ് തനിക്ക് തോന്നിയതെന്നും എന്നാൽ പിന്നീട് ഇവർ യാതൊരു മടിയുമില്ലാതെ ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും വില്യംസ് പറയുന്നു. അതിനിടെ കോൺഡം ലഭിക്കുമോയെന്ന് യുവാവ് ചോദിക്കുന്നതും കേൾക്കാമായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നുവെന്നും മറ്റെല്ലാവരുടെയും ശ്രദ്ധ തങ്ങളിലേക്ക് തിരിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റമെന്നും മറ്റ് യാത്രക്കാർ വെളിപ്പെടുത്തുന്നു.

ഇത്രയൊക്കെ ചെയ്തിട്ടും വിമാനത്തിലെ ക്രൂ അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഏത് യാത്രക്കാരായാലും അത് വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് അലോസരമുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ അനുവദിക്കാറില്ലെന്നും പ്രസ്തുത സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നുമാണ് റൈൻഎയർ വക്താവ് പറയുന്നത്. ഏതായാലും ഈ ദമ്പതികളുടെ ചൂടൻ പെരുമാറ്റം ക്യാമറയിൽ പകർത്തി അത് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ച് നിരവധി യാത്രക്കാർ രംഗത്തെത്തിയിരുന്നു.