ഓൺലൈനിൽ എഴുതിയ ദിലീപ് അനുകൂല ലേഖനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോളിനെതിരെ സൈബർ ലോകത്ത് വിമർശനം മുറുകുന്നു. അദ്ദേഹത്തിന്റെ ലേഖനം ആയുധമാക്കി ദിലീപ് അനുകൂലികൾ ഒരു വശത്ത് പ്രചാരണം ശക്തമാക്കിയപ്പോൾ മറുവശത്ത് കടുത്ത വിർശനമാണ് അദ്ദേഹം നേരിടുന്നത്. സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉയരണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനമാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.

ഈ ലേഖനത്തിനെതിരെ സെബാസ്റ്റ്യൻ പോളിനെതിരെ മകൻ രംഗത്തെത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ലേഖനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി മകൻ റോൺ ബാസ്റ്റ്യൻ രംഗത്തെത്തിയത്.

'2017 സെപ്റ്റംബർ 10 ന് സൗത്ത് ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു.' എന്നാണ് റോണിന്റെ പോസ്റ്റ്. ഓൺലൈൻ പോർട്ടലിന്റെ എഡിറ്റോറിയൽ ബോർഡിലുള്ള അംഗങ്ങളുൾപ്പെടെ റോണിനെ അനുകൂലിച്ച് കമന്റുകൾ എഴുതിയിട്ടുണ്ട്. സംവിധായകൻ ആഷിഖ് അബുവും റോണിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തി.
മഅ്ദനിയെയും പരപ്പനങ്ങാടിയിലെ സക്കറിയെയും പോലെ ദിലീപ് നീതിനിഷേധം നേരിടുകയാണെന്നും ദിലീപിനെതിരായി കയറും കടിഞ്ഞാണുമില്ലാതെ നീങ്ങുന്ന പൊലീസിനെതിരെ നിയന്ത്രിക്കണമെന്നുമാണ് ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടത്.
'