സാവോപോളോ: ബ്രസീൽ ഇതിഹാസ താരം റൊണാൾഡിന്യോ ഫുട്ബാളിൽ നിന്നും വിരമിച്ചു. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബർട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീൽ മാധ്യമത്തിലെ കോളത്തിലാണ് തന്റെ സഹോദരന്റെ തീരുമാനത്തെക്കുറിച്ച് റോബർട്ടോ അസീസ് വ്യക്തമാക്കിയത്.

റൊണാൾഡീഞ്ഞോ, 2015 ൽ കളി നിർത്തിയെങ്കിലും ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ല. വിരമിച്ചെങ്കിലും ബ്രസീൽ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്‌ബോളുമായി ബന്ധപ്പെട്ട് റൊണാൾഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരൻ പറഞ്ഞു.

2018 ലോകകപ്പിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബർട്ടോ അസീസ് വ്യക്തമാക്കി. ആഗസ്റ്റിലായിരിക്കും ഇത്. ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹത്തിനായി വേദികൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2002 ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ റൊണാൾഡീഞ്ഞോ അംഗമായിരുന്നു. ബ്രസീലിലെ ഗ്രെമിയോ ക്ലബ്ലിലായിരുന്ന റൊണാൾഡിന്യോ 2001ൽ പി.എസ്.ജിയിലെത്തുകയായിരുന്നു. 2002 ലോകകപ്പിലെ പ്രകടനം റൊണാൾഡിന്യോയെ യൂറോപ്പിലെ വമ്ബൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാക്കി. 2003ൽ അദ്ദേഹത്തെ ബാഴ്‌സലോണ സ്വന്തമാക്കി. അഞ്ച് വർഷം നീണ്ട ക്യാമ്ബ് നൗ കാലത്തിനിടക്ക് ബ്രസീൽ താരം ബാഴ്‌സയെ ചുമലിലേറ്റി. രണ്ട് ലീഗ് കിരീടങ്ങൾ, 2006ലെ ചാമ്ബ്യൻസ് ലീഗ് കിരീടം എന്നിവ ബാഴ്‌സയുടെ ഷോക്കേസിലെത്തിച്ചു. 2005ലെ ബാലൺ ഡി ഓർ പുരസ്‌കാരം ബ്രസീൽ താരത്തിനായിരുന്നു.

ആക്രമിച്ചു കളിക്കുന്ന മദ്ധ്യനിരക്കാരനായ റൊണാൾഡീഞ്ഞോ ദേശീയ ടീമിന് വേണ്ടി 97 കളികളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുണ്ട്. എ.സി.മിലാന് വേണ്ടി ഇതു വരെ 18 കളികളിൽ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്. 2002 ൽ ഫുട്‌ബോൾ ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ ഇഗ്ലണ്ടിനെതിരെ ഇല പോഴിയും കിക്കിലൂടെ ഗോൾ നേടിയതിലൂടെയാണ് പ്രശസ്തനായത്.

പിഎസ്ജി, ബാഴ്‌സലോണ, എസി മിലാൻ,ഫ്‌ളെമിങോ, അത്‌ലറ്റികോ മിനേറോ, ക്വറേട്ടറോ, ഫ്‌ളുമിനെൻസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.