- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചരിത്ര നേട്ടം; കരിയറിലെ ഗോൾ സമ്പാദ്യം 500 ആയി
മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രനേട്ടത്തിൽ. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം അങ്കത്തിൽ സ്വീഡിഷ് ക്‌ളബ് മാൽമോക്കെതിരെ റോണോ ഇരട്ടഗോൾ നേടി. ഇതോടെ കരിയറിൽ 500 ഗോൾ എന്ന ചരിത്രനേട്ടമാണ് റോണോയെ തേടിയെത്തിയത്. മത്സരത്തിൽ റൊണാൾഡോയുടെ മികവിൽ റയൽ 2-0നു വിജയിച്ചു. 499 ഗോൾ എന്ന നേട്ടവുമായാ
മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രനേട്ടത്തിൽ. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിലെ രണ്ടാം അങ്കത്തിൽ സ്വീഡിഷ് ക്‌ളബ് മാൽമോക്കെതിരെ റോണോ ഇരട്ടഗോൾ നേടി. ഇതോടെ കരിയറിൽ 500 ഗോൾ എന്ന ചരിത്രനേട്ടമാണ് റോണോയെ തേടിയെത്തിയത്. മത്സരത്തിൽ റൊണാൾഡോയുടെ മികവിൽ റയൽ 2-0നു വിജയിച്ചു. 499 ഗോൾ എന്ന നേട്ടവുമായായി കളത്തിലിറങ്ങിയ റൊണാൾഡോ 29, 90 മിനിറ്റുകളിലായിരുന്നു വല കുലുക്കിയത്.
ഇതോടെ റയലിൽ റൊണാൾഡോയുടെ ഗോൾസമ്പാദ്യം 322 ആയി. തന്റെ പ്രൊഫഷണൽ കരിയറിലെ ആദ്യകാല ക്ലബായ സ്‌പോർട്ടിങ് ലിസ്‌ബണിനു വേണ്ടിയായിരുന്നു റൊണാൾഡോയുടെ കരിയറിലെ ആദ്യ ഗോൾ. 13 വർഷത്തിനു ശേഷം റയൽ മഡ്രിഡിനായി മാൽമോ എഫ്‌സിക്കെതിരെ നേടിയ ഗോളിലൂടെയാണു റൊണാൾഡോ കരിയർ ഗോളുകളുടെ എണ്ണം 500 എന്ന മാന്ത്രിക സംഖ്യയിലെത്തിച്ചത്. റൊണാൾഡോയുടെ കരിയറിലെ 753ാം മൽസരമായിരുന്നു ഇത്.
500 ഗോളുകൾ എന്ന സ്വപ്ന നേട്ടത്തിലൂടെ പെലെ, ഫ്രാങ്ക് പുഷ്‌കാസ്, ഗെർഡ് മുള്ളർ, ആൽഫ്രെഡോ ഡി സ്റ്റെഫാനോ എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പമാണ് ക്രിസ്റ്റ്യാനോ എത്തിച്ചേർന്നത്. ആദ്യ ക്‌ളബ്ബ് സ്‌പോർട്ടിങിനായി അഞ്ചു ഗോൾ, മാഞ്ചസ്റ്റർ യുണൈറ്റഡിനായി 118 ഗോളുകൾ, പോർച്ചുഗലിനു വേണ്ടി 55, റയൽ മാഡ്രിഡിനായി 323 ഗോളുകൾ, ഇങ്ങനെ പോകുന്നു റോണോയുടെ ഗോൾ സമ്പാദ്യം.
ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരവും റൊണാൾഡോയാണ്. ലാലീഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ മുഖ്യ എതിരാളിയായ ബാർസിലോനയുടെ സൂപ്പർ താരം ലയണൽ മെസിക്കാണ്. 321 മൽസരങ്ങളിൽനിന്ന് 289 ഗോളുകളാണ് മെസിയുടെ പേരിലുള്ളത്. 277 മൽസരങ്ങളിൽ നിന്ന് 251 ഗോളുകൾ നേടിയ ടെൽമോ സാറ രണ്ടാമതും 347 മൽസരങ്ങളിൽനിന്ന് 234 ഗോളുകളുമായി ഹ്യൂഗോ സാഞ്ചസ് മൂന്നാമതുമാണ്. വെറും 206 മൽസരങ്ങളിൽനിന്നും ഇതിനകം 230 ഗോളുകൾ നേടിക്കഴിഞ്ഞ റൊണാൾഡോ തൊട്ടു പിന്നിലായി നാലാമതുണ്ട്.