- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകന് ഹൃദയസ്പർശിയായ സന്ദേശവുമായി പോർച്ചുഗൽ സൂപ്പർതാരം; സാന്റിയാഗോയുടെ കുടുംബത്തെയും ഭൂകമ്പത്തിനിരയായ മറ്റു കുടുംബങ്ങളെയും ഞാൻ ആശ്ലേഷിക്കുന്നു; ഭൂകമ്പത്തിൽ ജീവൻ നഷ്ടമായ ആരാധകന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
മാഡ്രിഡ്: തന്റെ ആരാധകന്റെ കുടുംബത്തിൽ പങ്ക്‌ചേർന്ന് പോർച്ചുഗൽ സൂപ്പർ താരം റൊണാൾഡോ. ഭൂകമ്പത്തിൽ മരിച്ച റൊണാൾഡോയുടെ ആരാധകൻ സാന്റിയാഗോയുടെ കുടുംബത്തെയും ഭൂകമ്പത്തിനിരയായ മറ്റു കുടുംബങ്ങളെയും ഞാൻ ആശ്ലേഷിക്കുന്നു എന്ന ഹൃദയസ്പർശിയായ സന്ദേശമയച്ചാണ് റൊണാൾഡോ സ്‌നേഹം പ്രകടിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് റൊണാൾഡോ ആരാധകന് സന്ദേശമയച്ചത്. റയലിന്റെ ജഴ്സിയിൽ എന്റെ ഒന്നാം നമ്പർ ആരാധകൻ സാന്റിയാഗോയ്ക്ക് എന്നെഴുതിക്കൊണ്ടാണ് ക്രിസ്റ്റ്യാനോയുടെ സന്ദേശം. 'വേദനാജനകമായ ഈ നിമിഷത്തിൽ സാന്റിയാഗോയുടെ കുടുംബത്തെയും ഭൂകമ്പത്തിനിരയായ മറ്റു കുടുംബങ്ങളെയും ഞാൻ ആശ്ലേഷിക്കുന്നു.' കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിലാണ് സാന്റിയാഗോ കൊല്ലപ്പെട്ടത്. സാന്റിയാഗോയുടെ ബന്ധുക്കൾ റൊണാൾഡോയെ മരണവിവരം അറിയിച്ചിരുന്നു. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച അത്ലറ്റികോ മാഡ്രിഡ് 50,000 യൂറോ മെക്സിക്കൻ ദുരിന്തബാധിതർക്കായി കൊടുത്തിരുന്നു.
മാഡ്രിഡ്: തന്റെ ആരാധകന്റെ കുടുംബത്തിൽ പങ്ക്‌ചേർന്ന് പോർച്ചുഗൽ സൂപ്പർ താരം റൊണാൾഡോ. ഭൂകമ്പത്തിൽ മരിച്ച റൊണാൾഡോയുടെ ആരാധകൻ സാന്റിയാഗോയുടെ കുടുംബത്തെയും ഭൂകമ്പത്തിനിരയായ മറ്റു കുടുംബങ്ങളെയും ഞാൻ ആശ്ലേഷിക്കുന്നു എന്ന ഹൃദയസ്പർശിയായ സന്ദേശമയച്ചാണ് റൊണാൾഡോ സ്‌നേഹം പ്രകടിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് റൊണാൾഡോ ആരാധകന് സന്ദേശമയച്ചത്.
റയലിന്റെ ജഴ്സിയിൽ എന്റെ ഒന്നാം നമ്പർ ആരാധകൻ സാന്റിയാഗോയ്ക്ക് എന്നെഴുതിക്കൊണ്ടാണ് ക്രിസ്റ്റ്യാനോയുടെ സന്ദേശം. 'വേദനാജനകമായ ഈ നിമിഷത്തിൽ സാന്റിയാഗോയുടെ കുടുംബത്തെയും ഭൂകമ്പത്തിനിരയായ മറ്റു കുടുംബങ്ങളെയും ഞാൻ ആശ്ലേഷിക്കുന്നു.'
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിലാണ് സാന്റിയാഗോ കൊല്ലപ്പെട്ടത്. സാന്റിയാഗോയുടെ ബന്ധുക്കൾ റൊണാൾഡോയെ മരണവിവരം അറിയിച്ചിരുന്നു. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച അത്ലറ്റികോ മാഡ്രിഡ് 50,000 യൂറോ മെക്സിക്കൻ ദുരിന്തബാധിതർക്കായി കൊടുത്തിരുന്നു.