ടുറിൻ: യുവേഫ ചാമ്പ്യൻസി ലീഗ് ഗ്രൂപ്പ് മത്സരത്തിൽ തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയിട്ടും യുവന്റസിന് മത്സരം ജയിക്കാനായിരുന്നില്ല. എന്നാൽ തന്റെ മുൻ ക്ലബ്ബിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ിപ്പോൾ റോണോ.ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയം അർഹിച്ചിരുന്നില്ലെന്ന് യുവന്റസിന്റെ സൂപ്പർ താരം പറയുന്നത്.

അവസാന മിനുറ്റുകളിൽ നേടിയ ഗോളുകൾക്ക് ടുറിനിൽ യുണൈറ്റഡ് 1-2 ന് ജയിച്ച ശേഷമാണ് റൊണാൾഡോ തന്റെ മുൻ ടീമിനെതിരെ പ്രസ്താവന നടത്തിയത്. മത്സരത്തിൽ യുവന്റസിന്റെ ഏക ഗോൾ നേടിയത് റൊണാൾഡോയായിരുന്നു.ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം റൊണാൾഡോ 65 ആം മിനുട്ടിൽ നേടിയ കിടിലൻ ഗോളിൽ യുവന്റസ് ജയം ഉറപ്പിച്ചു നിൽക്കേ മാറ്റ നേടിയ ഗോളിന് യുവേ സമനില പിടിക്കുകയും 3 മിനിട്ടുകൾക്ക് ശേഷം അലക്സ് സൻഡ്രോ സമ്മാനിച്ച സെൽഫ് ഗോളിൽ യുണൈറ്റഡ് ജയം ഉറപ്പിക്കുകയായിരുന്നു.

സ്വന്തം ടീമിന്റെ പ്രകടനത്തിലും താരം വിമർശനം ഉന്നയിച്ചിട്ടുണ്ട്. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിച്ച യുവേ അത് മുതലാക്കിയില്ല എന്നും താരം കൂട്ടി ചേർത്തു. നേരത്തെ ആദ്യ പാദത്തിൽ യുണൈറ്റഡിന്റെ മൈദാനമായ ഒാൾഡ് ട്രാഫോർഡിൽ ഏറ്റ് മുട്ടിയപ്പോൾ അർജന്റൈൻ സൂപ്പർ താരം പൗളോ ഡിബാലയുടെ ഗോളിൽ യുവന്റസ് വിജയിച്ചിരുന്നു. ഇരുപാതകളിലുമായി ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി