- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബി.ടെക് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി തള്ളി; റൂബീന് ഇനി കീഴടങ്ങേണ്ടി വരും
തലശേരി: താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിന്റെ (19) അപകട മരണത്തിനിടയാക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട യുവാവിന്റെ മുൻകൂർ ജാമ്യഹരജി കോടതി തള്ളി. കതിരൂർ ഉക്കാസ്മെട്ട ഉമ്മേഴ്സിൽ റൂബിന്റെ ജാമ്യ ഹരജിയാണ് തലശേരി ജില്ലാസെഷൻസ് കോടതി കോടതി തള്ളിയത്.
റൂബിൻ സാഹസികമായി വാഹനം ഓടിച്ചതിനെ തുടർന്നായിരുന്നു അഫ്ലാഹ് തലശേരി ജൂബിലി റോഡിലുണ്ടായ അപകടത്തിൽ മരിക്കാനിടയായത്. റൂബിൻ ഓടിച്ച പജേറോ ജീപ്പ് അഫ്ലഹ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. കേസിൽ അഫ് ലാഹിന്റെ മാതാവും കക്ഷി ചേർന്നിരുന്നു. റൂബിനെ കണ്ടെത്താനായി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുപ്പിച്ചിരുന്നു.
തലശേരി അസി. കമ്മീഷണർ മൂസവള്ളിക്കാടന്റെ നേതൃത്വത്തിലാണ് റൂബിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ബി.പി ശശീധരനും അഫ്ലഹിന്റെ മാതാവിനു വേണ്ടി കെ. വിശ്വനും ഹാജരായി.