ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കൊച്ചുപ്രേമൻ നായകനായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന രൂപാന്തരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 'മൈ ലൈഫ് പാർട്ട്നറി'ന് ശേഷം എം.ബി.പത്മകുമാർ സംവിധാനം ചെയ്യുന്ന 'രൂപാന്തര'ത്തിൽ ഒരു അന്ധകഥാപാത്രമായാണ് കൊച്ചുപ്രേമൻ എത്തുന്നത്.

രാഘവൻ എന്ന കഥാപാത്രത്തെയാണ് കൊച്ചുപ്രേമൻ അവതരിപ്പിക്കുന്നത്. വേറിട്ട ഗെറ്റപ്പിലെത്തുന്ന കൊച്ചുപ്രേമന്റെ കരിയറിലെ വഴിത്തിരിവാണ് പുതിയ കഥാപാത്രം. പുതുമുഖം ഭരത് ശ്രദ്ധേയമായ മറ്റൊരു വേഷത്തിലെത്തുന്നു. ശരത് ചന്ദ്രൻ ആണ് നിർമ്മാണം.

ഊന്നു വടിയിൽ ജീവിക്കുന്ന മനുഷ്യർ അഭിമുഖീകരിക്കുന്ന വിവരണാതീതമായ ആത്മസംഘർങ്ങൾ , ഇരുട്ടും വെളിച്ചവും, ശബ്ദവും നിശബ്ദവുമായി സിനിമയുടെ ഭാഷയിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. മൈ ലൈഫ് പാർട്ടണർ എന്ന ശ്രദ്ധേയമായ സിനിമയ്ക്ക് ശേഷമാണ് ഈ വ്യത്യസ്തമായ ചിത്രവുമായി എം. പത്മകുമാർ വരുന്നത്.സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമ, മികച്ച അഭിനേതാവ് എന്നീ പുരസ്‌കാരങ്ങൾ മൈ ലൈഫ് പാർട്ട്ണർ നേടിയിരുന്നു.

ചാന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ശരത്ചന്ദ്രൻ നായർ നിർമ്മിക്കുന്ന 'രൂപാ
ന്തര'ത്തിന്റെ ഛായാഗ്രഹണം ഉണ്ണി പാലോടാണ് നിർവഹിക്കുന്നത്. തിരക്കഥാരചനയും എഡിറ്റിംഗും സംവിധായകൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം ബിജിബാൽ. ശബ്ദമിശ്രണം എൻ.ഹരികുമാർ.