- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണിടം വിഷ്ണുലോകമാക്കി കാനിൽ നിന്നൊരു പോസ്റ്റ്; എല്ലാം ഇഷ്ടം പോലെ വാർത്ത എഴുതിയവരുടെ തെറ്റ്; അത് കണ്ട് സന്തോഷിച്ചത് എന്റെ വീഴ്ച; ഇതിലും വലുത് സഹിച്ചിട്ടുണ്ട്; ഇനിയും മാറ്റമില്ലാതെ തുടരും; നഗ്ന ചിത്രവിവാദത്തിൽ രൂപേഷ് പോളിന് പറയാനുള്ളത്
പാരീസ്: സിനിമാ സ്റ്റൈലിൽ കാര്യങ്ങൾ വിശദീകരിക്കുകുയാണ് രൂപേഷ് പോൾ. കാനിൽ ആർക്കാണ് തെറ്റ് സംഭവിച്ചതെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. അതുകൊണ്ട് മനസ്സിൽ തോന്നിയതെല്ലാം വിശദീകരിക്കുകയാണ് രൂപേഷ് പോൾ. രൂപേഷ് സംവിധാനം ചെയ്ത കാമസൂത്ര എന്ന ത്രീ ഡി ചിത്രം കണ്ട് അദ്ദേഹത്തിന്റെ ആരാധികയായി മാറിയ അറോറ രൂപേഷിനൊപ്പം ഫോട്ടോ എടുക്കണമെന്ന്
പാരീസ്: സിനിമാ സ്റ്റൈലിൽ കാര്യങ്ങൾ വിശദീകരിക്കുകുയാണ് രൂപേഷ് പോൾ. കാനിൽ ആർക്കാണ് തെറ്റ് സംഭവിച്ചതെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരമില്ല. അതുകൊണ്ട് മനസ്സിൽ തോന്നിയതെല്ലാം വിശദീകരിക്കുകയാണ് രൂപേഷ് പോൾ.
രൂപേഷ് സംവിധാനം ചെയ്ത കാമസൂത്ര എന്ന ത്രീ ഡി ചിത്രം കണ്ട് അദ്ദേഹത്തിന്റെ ആരാധികയായി മാറിയ അറോറ രൂപേഷിനൊപ്പം ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മതിച്ച ഉടനെ സകലരെയും ഞെട്ടിച്ച് അറോറ തന്റെ മേൽവസ്ത്രം ഉരിയുകയായിരുന്നു. സംവിധായകനെ ഞെട്ടിക്കണമെന്ന് ഉറച്ചു തന്നെ വന്ന അറോറ, കാനിന്റെ പ്രധാനവേദിയിൽ സകലരുടെയും മുമ്പിലാണ് വസ്ത്രം ഉരിഞ്ഞത്. കാനിൽ നല്ല തിരക്കുള്ള സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ അറോറയുടെ പ്രവൃത്തി രൂപേഷടക്കം സകലരെയും അമ്പരപ്പിച്ചു. ഞെട്ടൽ മാറുന്നതിന് മുമ്പ് രൂപേഷിന്റെ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അറോറ അറിയിച്ചു. ഒപ്പം, തന്റെ മേൽവിലാസം രേഖപ്പെടുത്തിയ ഫോട്ടോയും അവർ രൂപേഷിന് കൈമാറി. വസ്ത്രം ധരിക്കാൻ രൂപേഷ് അറോറയോട് ആവശ്യപ്പെട്ടു. അപ്പോഴേക്കും കാവൽ ജീവനക്കാരെത്തി അറോറയെ പുറത്തേക്ക് കൊണ്ടുപോയി-സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയ്ക്ക് ആന്റി ക്ലൈമാക്‌സുമെത്തി.
ചിത്രം സോഷ്യൽ മീഡിയയിലും മാദ്ധ്യമങ്ങളിലും വൈറലായതോടെ ഫ്രഞ്ച് നടി തുണിയുരിഞ്ഞെന്ന രൂപേഷ് പോളിന്റെ അവകാശവാദത്തിനെതിരെ കലാകാരി നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ ഇത് ശ്രദ്ധയിൽപെട്ട ഫ്രഞ്ച് കലാകാരിയായ അറൂറെ നോയ്ഹാസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിശദീകരണവുമായി രംഗത്തുവന്നത്. പ്രിയപ്പെട്ട ഇന്ത്യക്കാരെ എന്ന് തുടങ്ങുന്ന പോസ്റ്റിൽ താൻ രൂപേഷ് പോളിന്റെ ഫാനല്ലെന്നും പടമെടുക്കുന്ന സമയത്ത് ഇയാൾ ആരാണെന്ന് പോലും തനിക്കറിയില്ലായിരുന്നുവെന്ന് വിശദീകരിച്ചു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി രൂപേഷ് പോൾ രംഗത്ത് വരുന്നത്.
കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ സകലരെയും ഒരു പെൺകുട്ടി മേൽവസ്ത്രം ഇല്ലാതെ അർധ നഗ്‌നയായി നിന്ന് കാമസൂത്ര ത്രീ ഡി സംവിധായകൻ രൂപേഷ് പോളിനൊപ്പം ഫോട്ടോ എടുത്തു. അത്രമാത്രം. ബാക്കിയെല്ലാം ആരുടേയോ ഭാവന. അതിൽ താനും വീണു. വാർത്ത കണ്ട് സന്തോഷിക്കുകയും അത് സുഹൃത്തുക്കളെക്കാട്ടി കൈയടി നേടാനും ശ്രമിച്ചു. ഇതിനിടെയിൽ ചില കുബുദ്ധികൾ അറോറ നോയിൽഹാസിനെ തെറ്റിധരിപ്പിച്ചു. അതോടെ മാനവും പോയി. എന്നുകരുതി പറ്റിയ അമിളിയിൽ നിന്ന് പാഠം ഉൾക്കൊള്ളില്ല. താൻ പഴയ രൂപേഷ് പോളായി തന്നെ തുടരും-വിശദീകരണത്തിന്റെ ചുരുക്കം ഇത്രയേ ഉള്ളൂ.
Hi, I am writing again on the controversy as many of my friends told me that there was not much clarity on my earlier...
Posted by Rupesh Paul on Sunday, May 24, 2015
പതിനൊന്ന് സീനുകളായി തരം തരിച്ചിട്ട പോസ്റ്റിലൂടെയാണ് നഗ്ന ഫോട്ടോയുടെ കഥയിൽ മലയാളി സംവിധായകൻ വിശദീകരണം നൽകുന്നത്. പെൺകുട്ടിയെ കാനിൽ വച്ചു കണ്ടു ഫോട്ടെയെടുത്തു. അത് മുബൈയിലെ വനിതാ ജേർണലിസ്റ്റിന് അയച്ചു കൊടുത്തു. ഇത് വലിയ വാർത്തയാണെന്ന് തിരിച്ചറിഞ്ഞത് അവരാണ്. അത് വേണ്ട രീതിയിൽ കൊടുക്കാമെന്നും പറഞ്ഞു. അടുത്ത ദിവസം കിട്ടിയ ലിങ്കിലെ ആഖ്യാന രീതി ഇഷ്ടമായി. വാർത്തയിൽ പെരുപ്പിച്ചുകാട്ടലുകൾ ഉണ്ടെങ്കിലും സന്തോഷം തോന്നി. കാനിലെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. അവരും സന്തോഷത്തോടെ സ്വീകരിച്ചു. ഇതോടെ വാർത്തയും ഫോട്ടോയും വൈറലായി. പിന്നെ മലയാളത്തിൽ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. അവർ മസാലകൾ കൂട്ടി കാര്യങ്ങൾ അവതരിപ്പിച്ചു.
അതും കണ്ടു. അപ്പോഴും സന്തോഷം വന്നു. കാരണം ഏറെ നാളിന് ശേഷം മലയാളത്തിൽ രൂപേഷ് പോൾ എന്ന സംവിധായകൻ ചർച്ചയായി. ആ പോസ്റ്റ് എഫ്ബിയിൽ ഇടുകയും ചെയ്തു. ഇതിനിടെയിൽ അറോറയെ ആരോ കാര്യങ്ങൾ ധരിപ്പിച്ചു. അവൾ എല്ലാം നിഷേധിച്ച് പോസ്റ്റുമിട്ടു. എന്തായാലും കാൻ വേദിയിലേക്ക് വരുമ്പോൾ അവർക്ക് മേൽവസ്ത്രമുണ്ടായിരുന്നു എന്ന് മാത്രമേ രൂപേഷ് പോളിന് പറയാനുള്ളൂ. അവൾ തന്നോടുള്ള ആരാധന മൂത്ത് അത് ഊരിയതാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. മേൽവസ്ത്രമില്ലാതെ ആരേയും കാനിന്റെ വേദിയിലേക്ക് കയറ്റില്ലെന്നും രൂപേഷ് പോൾ ഈ ഘട്ടത്തിൽ കുറിക്കുന്നു. പിന്നെ എന്തിനാണ് മേൽവസ്തരം ഊരിയതെന്ന് ചോദിച്ചാൽ മൗനമാണ് ഉത്തരം. ഏതായാലും ഈ വിവാദം തന്നെ നരകത്തിലേക്ക് എത്തിച്ചെന്നാണ് രൂപേഷ് പോൾ കുറിക്കുന്നത്.
ഏറെ മാനസിക പ്രയാസമുണ്ടായി. എല്ലാവരും ഒറ്റപ്പെടുത്തി. വീണ്ടും ന്യായീകരണമായി കള്ളം പറയരുതെന്ന് പോലും കുറിച്ചവരുണ്ട്. ഇതിനിടെയിൽ വിവാഹ വാർഷികത്തിന്റെ കാര്യവും കുറിക്കുന്നു. പിന്നെ തനിക്ക് വേണ്ടി താൻ തന്നെ ചിലത് കുറിച്ചു. നരകമെന്നത് രൂപേഷ് പോളിന് പുത്തരിയല്ല. ഇതിലും വലിയ നാണക്കേട് ഉണ്ടായിട്ടുണ്ട്. അലറിക്കരയുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ ചെറിയ കാര്യത്തിൽ നാടകത്തിന് ഇനിയില്ല. മോശം അഭിനാതാവാണ് താനെന്നും തിരിച്ചറിയുന്നു. കുട്ടികളേയും ടീമിനേയും ഊട്ടാൻ വേണ്ടി കഷ്ടപ്പെടും. നിങ്ങൾ രൂപേഷ് പോളാണെന്നും മാറ്റത്തിന് വിധേയനാകരുതെന്നും സ്വയം ഓർമ്മിപ്പിക്കുന്നു. അങ്ങനെയാണ് കാനിലെ നഗ്ന ചിത്ര വിവാദത്തിലെ പോസ്റ്റ് രൂപേഷ് അവസാനിപ്പിക്കുന്നത്.
ദ മോങ്ക് ഹൂ ഫക്ക്ഡ് എ ലിമോസിൻ അഥവാ ഇന്ത്യയുടെ മകൾ, മെമ്മറീസ് ഓഫ് ആൻ ഇന്ത്യൻ ഗെയ്ഷ എന്നീ ചിത്രങ്ങളുടെ ഭാഗമായാണ് രൂപേഷ് കാനിലെത്തിയത്. ഇന്ത്യയുടെ മകൾ കാനിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.