- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമായെ ചങ്കിനകത്തുകൊണ്ട് നടന്ന ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു; ചാക്കോ മാഷ് ഉപ്പുകല്ലിൽ നിർത്തിയ തോമായ്ക്ക് വെള്ളം നല്കിയവൾ തോമായുടെ കണ്ടുപിടുത്തങ്ങളിൽ തോമായെക്കാൾ അഭിമാനിച്ചവൾ...തുളസി; 23 വർഷങ്ങൾക്ക് ശേഷം ആടു തോമയും തുളസിയും കണ്ട് മുട്ടിയപ്പോൾ
കൊച്ചി: മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമായെ ചങ്കിനകത്തുകൊണ്ട് നടന്ന ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു. ആട് തോമ എന്ന തോമസ് ചാക്കോയുടെ നിഴലായി കൂടെ നടന്നവൾ. ചാക്കോ മാഷ് ഉപ്പുകല്ലിൽ നിർത്തിയ തോമായ്ക്ക് വെള്ളം നല്കിയവൾ തോമായുടെ കണ്ടുപിടുത്തങ്ങളിൽ തോമായെക്കാൾ അഭിമാനിച്ചവൾ...തുളസി. മലയാളത്തിലെ മെഗാഹിറ്റ് ചിത്രമായ സ്ഫടികത്തിലെ തോമസ് ചാക്കോയുടെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് പീതംബരനും തുളസിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആര്യയും തമ്മിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ. രൂപേഷ് തന്നെയാണ് ആര്യയുമൊത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രൂപേഷ് ഇന്ന് സംവിധായകനും നടനുമൊക്കെയാവുമ്പോൾ ആര്യ നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരികയുടെ വേഷത്തിൽ എത്തിയിരുന്നു.ആര്യ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. സ്ഫടികം പുറത്തിറങ്ങി ഇരുപത്തിരണ്ട് വർഷം പിന്നിടുമ്പോൾ ആ പഴയ കളിക്കൂട്ടുകാർ തമ്മിൽ കണ്ടുമുട്ടിയിരിക്കുകയാണ്.അങ്ങനെ തോമസ് ചാക്കോ തുളസിയെ കണ്ടുമുട്ടിയപ്പോൾ എന്ന കുറിപ്പോടെ രൂപേഷ് തന്
കൊച്ചി: മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമായെ ചങ്കിനകത്തുകൊണ്ട് നടന്ന ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു. ആട് തോമ എന്ന തോമസ് ചാക്കോയുടെ നിഴലായി കൂടെ നടന്നവൾ. ചാക്കോ മാഷ് ഉപ്പുകല്ലിൽ നിർത്തിയ തോമായ്ക്ക് വെള്ളം നല്കിയവൾ തോമായുടെ കണ്ടുപിടുത്തങ്ങളിൽ തോമായെക്കാൾ അഭിമാനിച്ചവൾ...തുളസി. മലയാളത്തിലെ മെഗാഹിറ്റ് ചിത്രമായ സ്ഫടികത്തിലെ തോമസ് ചാക്കോയുടെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് പീതംബരനും തുളസിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആര്യയും തമ്മിലുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ.
രൂപേഷ് തന്നെയാണ് ആര്യയുമൊത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രൂപേഷ് ഇന്ന് സംവിധായകനും നടനുമൊക്കെയാവുമ്പോൾ ആര്യ നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരികയുടെ വേഷത്തിൽ എത്തിയിരുന്നു.ആര്യ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്.
സ്ഫടികം പുറത്തിറങ്ങി ഇരുപത്തിരണ്ട് വർഷം പിന്നിടുമ്പോൾ ആ പഴയ കളിക്കൂട്ടുകാർ തമ്മിൽ കണ്ടുമുട്ടിയിരിക്കുകയാണ്.അങ്ങനെ തോമസ് ചാക്കോ തുളസിയെ കണ്ടുമുട്ടിയപ്പോൾ എന്ന കുറിപ്പോടെ രൂപേഷ് തന്നെയാണ് ഇരുവരും തമ്മിലുള്ള ചിത്രം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
അതിൽ സ്‌കൂൾ ടീച്ചറായിട്ടാണോ മടങ്ങി വരവ് എന്ന ചോദ്യത്തിന് അല്ല ഡോക്ടറായിട്ടാണ് എന്നായിരുന്നും രൂപേഷ് പീതാംബരന്റെ മറുപടി



