കൊച്ചി: 'സ്ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം.'

നവാഗതനായ പ്രവീൺ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'അംഗരാജ്യത്തിലെ ജിമ്മന്മാർ' എന്ന് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വിട്ടുകൊണ്ട് മുഖ്യവേഷം ചെയ്യുന്ന രൂപേഷ് പീതാംബരൻ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണിവ.

മോഹൻലാൽ നായകനായ സ്ഫടികത്തിലെ ആട് തോമ എന്ന കഥാപാത്രത്തിന്റെ രൂപത്തിൽ എത്തുന്ന രൂപേഷിനെയാണ് ടീസറിൽ കാണാൻ കഴിയുന്നത്. വർഷങ്ങൾക്ക് മുമ്പ് സ്ഫടികത്തിൽ ആട് തോമയെന്ന തോമസ് ചാക്കോയുടെകുട്ടിക്കാലം അഭിനയിച്ചു കൊണ്ടാണ് രൂപേഷ് സിനിമയിൽ എത്തിയത്.രൂപേഷിന് പുറമേ സുദേവ് നായർ, റോണി ഡേവിഡ് രാജ്, രാജീവ് പിള്ള, ശങ്കർ ഇന്ദുചൂഢൻ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്.