- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിപ്പോരിനിടെ 'കുത്തിക്കൊല'; കാലിൽ കത്തിയുമായെത്തിയ കോഴിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം തെലുങ്കാനയിൽ
ഹൈദരാബാദ്: കോഴിപ്പോരിനിടെ 45 കാരൻ മരിച്ച സംഭവത്തിൽ കോഴിയെയും സംഘാടകരെയും കസ്റ്റഡിയിലെടുത്ത് തെലങ്കാന പൊലീസ്. ഫെബ്രുവരി 22നായിരുന്നു സംഭവമുണ്ടായത്. തെലങ്കാനയിലെ ജഗ്ത്യാൽ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിൽ നടന്ന കോഴിപ്പോരിനിടെ പോരുകോഴിയുടെ കാലിൽ കെട്ടിയ കത്തി ജനനേന്ദ്രിയത്തിൽ കുത്തിക്കയറിയായിരുന്നു അപകടം ഉണ്ടായത്. വൃഷണഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ തനുഗുള സതീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കോണ്ടാപൂർ ഗ്രാമവാസിയായ സതീഷ്, 'കോടി കത്തി' എന്നറിയപ്പെടുന്ന മൂന്ന് ഇഞ്ച് നീളമുള്ള കത്തി തന്റെ കോഴിയുടെ കാലിൽ കെട്ടി പോരിന്? വിടുകയായിരുന്നു. പോരിനിടെ കോഴി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത്? തടയാനായി സതീഷ് കോഴിയെ പിടിച്ചപ്പോൾ കത്തി അയാളുടെ ഞരമ്പിൽ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതീഷ്? ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തെലങ്കാനയിൽ കോഴിപ്പോരും കോഴിപ്പന്തയവും നിരോധിച്ചിട്ടുള്ളതാണ്.
യെല്ലമ്മ ക്ഷേത്രത്തിൽ രഹസ്യമായിട്ടായിരുന്നു പോര് സംഘടിപ്പിച്ചത്. അന്വേഷണം നടത്തിയ ശേഷം ഗൊല്ലാപ്പള്ളി പൊലീസ് കത്തി കാലിൽ കെട്ടിയ പൂവൻ കോഴിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ കഴിയുന്ന കോഴിയെ പൊലീസുകാരാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. കോഴിയെ നോക്കാനായി ഒരു കോൺസ്റ്റബിളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരിൽ പങ്കെടുത്ത 15 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്?തതായി ഗൊല്ലപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി ജീവൻ അറിയിച്ചു. തെളിവിനായി കോഴിയെ പൊലീസ് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
മറുനാടന് ഡെസ്ക്