- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർ സ്പീഡിനെതിരേ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്; പെരുന്നാൾ ആഘോഷങ്ങൾക്കിടെ അമിത വേഗത്തിന് പിടിക്കപ്പെട്ടാൽ ഒരു വർഷം തടവും 500 റിയാൽ വരെ പിഴയും
മസ്‌ക്കറ്റ്: പെരുന്നാൾ ആഘോഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറാതിരിക്കാൻ വേഗതയ്‌ക്കെതിരേ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഈദ് ആഘോഷങ്ങൾക്ക് വാഹനവുമായി പോകുന്നവർ വേഗതയുടെ കാര്യത്തിൽ ശ്രദ്ധപതിപ്പിക്കണമെന്നാണ് മുന്നറിയിപ്പ്. റോഡിന്റെ അവസ്ഥയും ആഘോഷങ്ങൾക്കായി ജനം തെരുവിൽ ഇറങ്ങുന്നതുമെല്ലാം കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കണമെന്നാണ് ആർഒപി നിർദ്ദേശിച്ചിരിക്കുന്നത്. ആഘോഷങ്ങൾക്കിടയിൽ ചിലർ പബ്ലിക് റോഡുകളിൽ മത്സരം ഓട്ടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർന്ന് ഒട്ടേറെ അപകടങ്ങൾക്ക് ഇടയായിട്ടുണ്ടെന്നും ആർഒപി ചൂണ്ടിക്കാട്ടി. വേഗത വർധിക്കുന്തോറും ഡ്രൈവർക്ക് വാഹനത്തിൽമേലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും അപകടത്തിന് സാധ്യത ഏറെയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. അമിത വേഗതയ്ക്ക് പിടികൂടുന്ന ഡ്രൈവർമാർക്ക് ഒരു വർഷം വരെ കഠിന തടവും 500 റിയാൽ വരെ പിഴ ഈടാക്കുമെന്നും ആർഒപി വ്യക്തമാക്കിയിട്ടുണ്ട്.
മസ്‌ക്കറ്റ്: പെരുന്നാൾ ആഘോഷങ്ങൾ ദുഃഖത്തിലേക്ക് വഴിമാറാതിരിക്കാൻ വേഗതയ്‌ക്കെതിരേ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഈദ് ആഘോഷങ്ങൾക്ക് വാഹനവുമായി പോകുന്നവർ വേഗതയുടെ കാര്യത്തിൽ ശ്രദ്ധപതിപ്പിക്കണമെന്നാണ് മുന്നറിയിപ്പ്. റോഡിന്റെ അവസ്ഥയും ആഘോഷങ്ങൾക്കായി ജനം തെരുവിൽ ഇറങ്ങുന്നതുമെല്ലാം കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കണമെന്നാണ് ആർഒപി നിർദ്ദേശിച്ചിരിക്കുന്നത്.
ആഘോഷങ്ങൾക്കിടയിൽ ചിലർ പബ്ലിക് റോഡുകളിൽ മത്സരം ഓട്ടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർന്ന് ഒട്ടേറെ അപകടങ്ങൾക്ക് ഇടയായിട്ടുണ്ടെന്നും ആർഒപി ചൂണ്ടിക്കാട്ടി. വേഗത വർധിക്കുന്തോറും ഡ്രൈവർക്ക് വാഹനത്തിൽമേലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും അപകടത്തിന് സാധ്യത ഏറെയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
അമിത വേഗതയ്ക്ക് പിടികൂടുന്ന ഡ്രൈവർമാർക്ക് ഒരു വർഷം വരെ കഠിന തടവും 500 റിയാൽ വരെ പിഴ ഈടാക്കുമെന്നും ആർഒപി വ്യക്തമാക്കിയിട്ടുണ്ട്.