- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ചുവന്ന സിഗ്‌നൽ അവഗണിച്ച് പായുന്നവർക്ക് 48 മണിക്കൂർ തടവും പിഴയും; മുന്നറിയിപ്പായി റോയൽ ഒമാൻ പൊലീസ്
ട്രാഫിക് സിഗ്‌നിലുകളിൽ ചുവന്ന ലൈറ്റുകൾ അവഗണിക്കുന്നത് അപകടം വിളിച്ച് വരുത്തുമെന്ന് വ്യക്തമാക്കി റോയൽ ഒമാൻ പൊലീസ് യുട്യൂബിൽ റിപ്പോർട് ശ്രദ്ധ നേടുന്നു. രാജ്യത്തെ നിയമലംഘകർക്ക് 48 മണിക്കൂർതടവും 50 ഒഎംആർ പിഴയുമാണ് ശിക്ഷ വരാൻ പോകുന്നതിന് മുമ്പായി ബോധവത്കരണമായാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. നിയമലംഘകരുടെ വാഹനം കണ്ട് കെട്ടാനും സ
ട്രാഫിക് സിഗ്‌നിലുകളിൽ ചുവന്ന ലൈറ്റുകൾ അവഗണിക്കുന്നത് അപകടം വിളിച്ച് വരുത്തുമെന്ന് വ്യക്തമാക്കി റോയൽ ഒമാൻ പൊലീസ് യുട്യൂബിൽ റിപ്പോർട് ശ്രദ്ധ നേടുന്നു. രാജ്യത്തെ നിയമലംഘകർക്ക് 48 മണിക്കൂർതടവും 50 ഒഎംആർ പിഴയുമാണ് ശിക്ഷ വരാൻ പോകുന്നതിന് മുമ്പായി ബോധവത്കരണമായാണ് വിഡിയോ പുറത്ത് വന്നിരിക്കുന്നത്. നിയമലംഘകരുടെ വാഹനം കണ്ട് കെട്ടാനും സാധ്യതയുണ്ട്.
അറബിയിൽ ഉള്ള റിപ്പോർട്ടിൽ ചുവന്ന ലൈറ്റുകൾ അവഗണിച്ചത് മൂലം സംഭവിച്ച അപകടങ്ങളുടെ ഗ്രാഫിക് ഫൂട്ടേജും നൽകിയിട്ടുണ്ട്. അപകട മരണങ്ങൾക്ക് പ്രധാന കാരണമാകുന്നതിലൊന്നാണ് ചുവപ്പ് സിഗ്‌നലുകൾ അവഗണിക്കുതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്രാഫ് ലൈനുകളിൽ തന്നെ ഡ്രൈവർമാർ സിഗ്‌നലുകൾ വ്യക്തമാകുമ്പോഴും തുടരണം. സിഗ്‌നൽ മാറുന്നതിന് തൊട്ട് മുമ്പ് പൊടുന്നനെ റോഡിലെ വരികൾ മാറുന്നത് അപകടങ്ങൾക്ക് വഴിവെയ്ക്കുന്നതാണ്. സിഗ്‌നൽ അവഗണിച്ച് മുന്നോട്ട് പോകുന്നത് മൂലം വാഹനത്തിന് വേഗത കൂടുതലായിരിക്കും കൂടാതെ കൂട്ടിയിടിക്കുന്ന കോണും മരണത്തിന് കാരണമാകുന്നതായിരിക്കും.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ശ്രദ്ധ തിരിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം ചുവന്ന ലൈറ്റുകൾ കാണാതെ പോകുന്നതിന് കാരണമായി മാറാംമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.