കൊച്ചി:ബിജു മേനോനും നീരജ് മാധവും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം റോസാപ്പൂവിലെ ആദ്യഗാനം പുറത്തിറങ്ങി.മുഴുനീള കോമഡി എന്റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ സംവിധാനം നവാഗതനായ വിനു ജോസഫാണ്.വിനു തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും പ്രധാന വേഷത്തിലുണ്ട്.

പുലി, ഇരുമുഗൻ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങളൊരുക്കിയ ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രമായ എബിസിഡിക്ക് ശേഷം ഷിബു തമീൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ മലയാളചിത്രം കൂടിയാണിത്. നഗര പശ്ചാത്തലത്തിൽ നർമത്തോടെ കഥ പറയുന്ന ചിത്രത്തിൽ അലൻസിയർ, സുധീർ കരമന, ദിലീഷ് പോത്തൻ തുടങ്ങിയവരുമുണ്ട്. ജാസി ഗിഫ്റ്റും , അന്തോണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത് വിനയ് ശശികുമാറിന്റെ വരികൾക്ക് സുശിൻ ശ്യാമിന്റെ സംഗീതമാണ്