- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമിറിക്കിൽ ജപമാല സമാപനം
ലിമിറിക്ക്: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ഒക്‌ടോബർ മാസം മുഴുവനും വിവിധ കുടുംബങ്ങളിൽ ജപമാല കൂട്ടായ്മ കൂടുകയും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സൂചകമായി ജപമാല ചൊല്ലുകയും ചെയ്തു. ഈ സംരംഭത്തിന് കൈക്കാരന്മാരായ ബോബീ ലൂക്കോസും ജോജോ ദേവസിയും നേതൃത്വം കൊടുത്തു. ജപമാല സമാപന ദിവസമായ ഒക്‌ടോബർ 31-ാം തീയതി വൈകുന്നേരം അഞ്ചിന് ലിമിറിക്കിലെ
ലിമിറിക്ക്: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ഒക്‌ടോബർ മാസം മുഴുവനും വിവിധ കുടുംബങ്ങളിൽ ജപമാല കൂട്ടായ്മ കൂടുകയും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സൂചകമായി ജപമാല ചൊല്ലുകയും ചെയ്തു. ഈ സംരംഭത്തിന് കൈക്കാരന്മാരായ ബോബീ ലൂക്കോസും ജോജോ ദേവസിയും നേതൃത്വം കൊടുത്തു.
ജപമാല സമാപന ദിവസമായ ഒക്‌ടോബർ 31-ാം തീയതി വൈകുന്നേരം അഞ്ചിന് ലിമിറിക്കിലെ ഡൂറഡോയിലെ സെന്റ് പോൾസ് പള്ളിയിൽ വച്ച് സീറോ മലബാർ സഭാവിശ്വാസികൾ ഒത്തുചേരുകയും സഭാസമൂഹം മുഴുവൻ ചേർന്ന് ജപമാല ചൊല്ലി ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഫാ.ജോസഫ് വെള്ളനാലിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും ചെയ്തു. നമമുടെ കുടുംബങ്ങളിൽ ആഴമേറിയ മരിയഭക്തി വേണമെന്ന സന്ദേശം അച്ചൻ നൽകുകയുണ്ടായി. തുടർന്ന് നേർച്ച വിതരണവും ഉണ്ടായിരുന്നുവെന്ന് പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ഫ്രാൻസിസ് നീലങ്കാവിൽ അറിയിച്ചു.