- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുഷഗാറയിലെ ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്ന് ചാടി പതിനാറുകാരി മരിച്ചു; ആത്മഹത്യ ചെയ്തത് ഷാർജ ഇന്ത്യൻ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനി
ഷാർജ: അബുഷഗാറയിൽ ഫ്‌ലാറ്റിന്റെ ഏഴാംനിലയിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഷാർജ ഇന്ത്യൻ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനി റോസ്‌മേരി(16) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ സ്വദേശി റോസ് മേരി സൈമണിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ചാടിയതാണെന്നാണ് സംശയം. അബു ഷഗാരയിലുള്ള കെട്ടിടത്തിന്റെ ഏഴാമ
ഷാർജ: അബുഷഗാറയിൽ ഫ്‌ലാറ്റിന്റെ ഏഴാംനിലയിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. ഷാർജ ഇന്ത്യൻ സ്‌കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിനി റോസ്‌മേരി(16) ആണ് മരിച്ചത്.
കൊടുങ്ങല്ലൂർ സ്വദേശി റോസ് മേരി സൈമണിനെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ചാടിയതാണെന്നാണ് സംശയം. അബു ഷഗാരയിലുള്ള കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കൊമേഴ്‌സ് വിഷയം പഠിക്കുന്ന റോസ് മേരി രണ്ടുദിവസമായി സ്‌കൂളിൽ പോയിരുന്നില്ല. വ്യാഴാഴ്ച ടേം പരീക്ഷ എഴുതിയെങ്കിലും ഫലം അറിഞ്ഞിട്ടില്ല.
ഷാർജയിൽ ബിസിനസ്സുകാരനായ സൈമൺ സെബാസ്റ്റ്യന്റെയും റീത്തയുടെയും മകളാണ്. ഇന്ത്യൻ സ്‌കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സോളമൻ സഹോദരനാണ്. മൃതദേഹം ഷാർജ അൽ ഖാസ്മി ആശുപത്രിയിലെ മോർച്ചറിയിൽ.
Next Story