- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
അമിത ചൂട് രോഗങ്ങൾ വിളിച്ചുവരുത്തുന്നു; റോസ് റിവർ വൈറസ്, ഡെങ്കിപ്പനി വ്യാപകമാകുന്നു; കൊതുകുജന്യ രോഗങ്ങൾ ഭീഷണി ഉയർത്തുന്നുവെന്ന് ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്
മെൽബൺ: ഗ്ലോബൽ വാമിംഗിന്റെ പരിണിത ഫലമായി റോസ് റിവർ വൈറസ്, ഡെങ്കിപ്പനി ബാധകൾ പെരുകുന്നുവെന്ന് ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്. കഴിഞ്ഞ വർഷം ഈ വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. 2015-ൽ ഇത്തരം വൈറസ് ബാധിതരുടെ എണ്ണം 9546 ആയിരുന്നു. ന്യൂസൗത്ത് വേൽസ്, വിക്ടോറിയ, ടാസ്മാനിയ, സൗത്ത് ഓസ്‌ട്രേലിയ, എസിടി എന്നിവിടങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൈറസ് ബാധിതരുടെ എണ്ണം 21 ശതമാനം ഏറി. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. 2013-നെ അപേക്ഷിച്ച് ഇത്തരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 1842 ആയി വർധിക്കുകയും ചെയ്തു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഇത്തരത്തിൽ കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നതായി ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി എപ്പിഡെമിയോളജിസ്റ്റ് ഡേവിഡ് ഹാർലി വ്യക്തമാക്കി. ചൂട് അമിതമായതിനാലാണ് കെയിൻസിൽ ഡെങ്കിപ്പനി പകർച്ചവ്യാധിയായി മാറിയതെന്നാണ് ഡേവിഡ് ഹാർലിയുടെ വിശദീകരണ
മെൽബൺ: ഗ്ലോബൽ വാമിംഗിന്റെ പരിണിത ഫലമായി റോസ് റിവർ വൈറസ്, ഡെങ്കിപ്പനി ബാധകൾ പെരുകുന്നുവെന്ന് ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്. കഴിഞ്ഞ വർഷം ഈ വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്നും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. 2015-ൽ ഇത്തരം വൈറസ് ബാധിതരുടെ എണ്ണം 9546 ആയിരുന്നു. ന്യൂസൗത്ത് വേൽസ്, വിക്ടോറിയ, ടാസ്മാനിയ, സൗത്ത് ഓസ്‌ട്രേലിയ, എസിടി എന്നിവിടങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൈറസ് ബാധിതരുടെ എണ്ണം 21 ശതമാനം ഏറി.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. 2013-നെ അപേക്ഷിച്ച് ഇത്തരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 1842 ആയി വർധിക്കുകയും ചെയ്തു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഇത്തരത്തിൽ കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നതായി ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി എപ്പിഡെമിയോളജിസ്റ്റ് ഡേവിഡ് ഹാർലി വ്യക്തമാക്കി. ചൂട് അമിതമായതിനാലാണ് കെയിൻസിൽ ഡെങ്കിപ്പനി പകർച്ചവ്യാധിയായി മാറിയതെന്നാണ് ഡേവിഡ് ഹാർലിയുടെ വിശദീകരണം.
അന്തരീക്ഷ താപനില ഉയരുകയും കൊതുകുകൾക്ക് പെരുകാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുമ്പോൾ ഇത്തരത്തിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്നു. രാജ്യത്ത് താപനില വർധിക്കുന്നതിന് അനുസരിച്ച് റോസ് റിവർ വൈറസ് ബാധ പെരുകുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അടുത്ത കാലത്ത് ലോകത്തിനു തന്നെ ഭീഷണി ഉയർത്തിയ സിക്ക വൈറസുകളും ഇത്തരത്തിൽ ഓസ്‌ട്രേലിയയിൽ വ്യാപകമാകാൻ സാഹചര്യമുണ്ട്. ചൂടു കൂടുന്തോറും കൊതുകു ജന്യ അസുഖങ്ങൾ പരക്കാനും സാധ്യതയേറുകയാണ്. ഇത് പ്രായമായവർക്കും ചെറിയ കുട്ടികൾക്കും ഏറെ ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്. പരിസരം വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകളിൽ നിന്ന് രക്ഷ നേടുകയും ചെയ്യേണ്ടത് ഇക്കാലത്ത് അത്യാവശ്യമായി മാറിയിരിക്കുകയാണെന്നും റോയൽ ഓസ്ട്രലേഷ്യൻ കോളേജ് ഓഫ് ഫിസിഷ്യന്മാർ അഭിപ്രായപ്പെടുന്നു.