കോഴിക്കോട്: മണിപ്പൂരിൽ നിന്നുള്ള പ്രതിരോധ താരം റോഷൻ സിങ്ങ് ഇനി ഗോകുലം കേരള എഫ്.സിയിൽ. 25-കാരനായ റോഷൻ കഴിഞ്ഞ സീസണിൽ നെറോക്ക എഫ്.സിയുടെ താരമായിരുന്നു. രണ്ടു വർഷത്തേക്കാണ് താരം കരാർ ഒപ്പിട്ടിരിക്കുന്നത്. നെറോക്കയിൽ കളിക്കുന്നതിനു മുൻപ് മണിപ്പൂർ ലീഗിൽ പല ക്ലബ്ബുകളിലായി റോഷൻ കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ പ്രതിനിധീകരിച്ചു.

'ഗോകുലത്തിൽ കളിക്കാനായതിൽ അതിയായ സന്തോഷമുണ്ട്. മുന്ന് കൊല്ലത്തിനിടയിൽ ഗോകുലം ഒരുപാട് ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ഗോകുലത്തിനൊപ്പം ഐ ലീഗ് ജയിക്കണം. അതിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.'' റോഷൻ പറയുന്നു.