- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂസീലൻഡിനുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റൺസ് നേടിയ താരം; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ റോസ് ടെയ്ലർ പ്രഖ്യാപിച്ച് റോസ് ടെയ്ലർ; അടുത്ത പരമ്പരകളോടെ ക്രിക്കറ്റ് പിച്ചിനോട് വിടപറയും; പ്രഖ്യാപനം സോഷ്യൽ മീഡിയ അക്കൗണ്ടിലുടെ
വെല്ലിങ്ടൺ: ന്യൂസീലൻഡിന്റെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളായ റോസ് ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ടെയ്ലർ വിരമിക്കൽ പ്രഖ്യാപിച്ചത്. ന്യൂസീലൻഡിന്റെ വിശ്വസ്ത ബാറ്ററായ ടെയ്ലർ 16 വർഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. 37 കാരനായ ടെയ്ലറുടെ അവസാന അന്താരാഷ്ട്ര മത്സരം ഏപ്രിൽ നാലിന് ഹാമിൽട്ടണിൽ വെച്ച് നടക്കും.
ന്യൂസീലൻഡിൽ വെച്ച് നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ ടെയ്ലർ ടെസ്റ്റിൽ നിന്ന് വിരമിക്കും. പിന്നാലെ ഓസ്ട്രേലിയ, നെതർലൻഡ്സ് ടീമുകൾക്കെതിരേ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്ത ശേഷം ഏകദിനത്തിൽ നിന്നും വിരമിക്കും. ന്യൂസീലൻഡിന് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവുമധികം റൺസ് നേടിയ ടെയ്ലർ 2006-ലാണ് ആദ്യമായി കിവീസ് കുപ്പായമണിഞ്ഞത്. ന്യൂസീലൻഡിനുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഏഴായിരത്തിലധികം റൺസ് നേടാൻ ടെയ്ലർക്ക് സാധിച്ചു.
110 ടെസ്റ്റുകളിൽ നിന്ന് 44.36 ശരാശരിയിൽ 7585 റൺസെടുത്ത ടെയ്ലർ 19 സെഞ്ചുറികൾ നേടി. 290 ആണ് ഉയർന്ന സ്കോർ. 233 ഏകദിനങ്ങൾ കളിച്ച ടെയ്ലർ 48.18 ശരാശരിയിൽ 8576 റൺസെടുത്തിട്ടുണ്ട്. 21 സെഞ്ചുറികളും നേടി. ന്യൂസീലൻഡിനുവേണ്ടി ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയതും ടെയ്ലറാണ്. 181 ആണ് ഉയർന്ന സ്കോർ. 102 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1909 റൺസ് നേടാനും ടെയ്ലർക്ക് സാധിച്ചു.
മറുനാടന് മലയാളി ബ്യൂറോ