- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള അഞ്ചാം വട്ട ചർച്ച പുരോഗമിക്കുന്നു; നിയമഭേദഗതി എന്ന ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയേക്കുമെന്ന് സൂചന; താങ്ങുവിലസംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളിൽ ഭേദഗതി; കമ്പോളത്തെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചുമുള്ള പുതിയ നിർവചനം എടുത്തുകളയണമെന്ന ആവശ്യത്തിലുറച്ച് കർഷകരും; ഇന്നും ഒത്തുതീർപ്പായില്ലെങ്കിൽ രാജ്യം സാക്ഷ്യം വഹിക്കുക തീക്ഷ്ണമായ കർഷക പ്രക്ഷോഭത്തിന്
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും കർഷക സംഘടനകളുമായുള്ള അഞ്ചാം വട്ട ചർച്ച ആരംഭിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമാണ് കർഷകരുമായി ചർച്ച ചെയ്യുന്നത്. സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയമഭേദഗതി എന്ന ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താങ്ങുവിലസംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളിൽ ഭേദഗതിവരുത്താമെന്നാണ് കർഷകസംഘടനകൾക്ക് കേന്ദ്രം നൽകുന്ന വാഗ്ദാനം.
ഇന്നത്തെ ചർച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ചർച്ചയിൽ പങ്കെടുത്തു. കർഷക പ്രക്ഷോഭത്തിന് പിന്തുണ വർദ്ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തിൽ ചർച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. കർഷകർ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.
സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ഡൽഹിയുടെ വിവിധ അതിർത്തികളിൽ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കർഷകരുള്ളത്. സർക്കാർ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമായി തുടരുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. പാർലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കർഷകർ ഉയർത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടിൽ മാർച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റുമെന്നും കർഷക സംഘടനകൾ അറിയിച്ചു. കർഷക സമരം കൂടുതൽ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള കൂടുതൽ അതിർത്തികൾ അടച്ചു. സിംഘു, ഓചന്ദി, ലാംപുർ, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിർത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.
കാർഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും (പ്രോത്സാഹനവും സൗകര്യമൊരുക്കലും) സംബന്ധിച്ച നിയമത്തിലെ ആറാമത്തെ വ്യവസ്ഥയ്ക്കുനേരെയാണ് കടുത്ത എതിർപ്പ് കർഷകസംഘടനകൾ ഉയർത്തിയിരിക്കുന്നത്. ഈ വ്യവസ്ഥയിലാണ് കമ്പോളത്തെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും പുതിയ നിർവചനം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കാർഷികോത്പന്ന കമ്പോളസമിതി (എ.പി.എം.സി)യാണ് ‘മണ്ഡി'കളെ നിയന്ത്രിക്കുന്നത്. പുതിയ നിയമപ്രകാരം വാങ്ങലും വിൽപ്പനയും നടക്കുന്ന ഏതുമേഖലയും കമ്പോളത്തിന്റെ നിർവചന പരിധിയിൽവരും. ഇതോടെ കാർഷികോത്പന്ന കമ്പോളസമിതിയുടെ പരിധിയിലുള്ള ചന്തകൾക്ക് പുറത്തുനടക്കുന്ന വ്യാപാര ഇടപാടുകളെയും കമ്പോളത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തും. കമ്പോളസമിതിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളിലെ വ്യാപാര ഇടപാടുകൾക്ക് നിലവിൽ മാർക്കറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം ഗ്രാമീണവികസന സെസും പിരിക്കും. പഞ്ചാബിൽ മൂന്നുശതമാനം വീതവും ഹരിയാണയിൽ രണ്ടുശതമാനം വീതവുമാണ് ഈടാക്കുന്നത്.
ഇതിനിടെ ഇന്നത്തെ ചർച്ചയിൽ സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതിരുന്നാൽ പാർലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കർഷകർ ഉയർത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടിൽ മാർച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തർ മന്തറിലേക്ക് മാറ്റുമെന്നും കർഷക സംഘടനകൾ അറിയിച്ചു. കർഷകർ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷക സമരം കൂടുതൽ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്കുള്ള കൂടുതൽ അതിർത്തികൾ അടച്ചു. സിംഘു, ഓചന്ദി, ലാംപുർ, പിയാവോ മാനിയാരി, മംഗേഷ് എന്നീ അതിർത്തികളും ദേശീയ പാത 44 ഉം അടച്ചുപൂട്ടിയതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.
കേന്ദ്രസർക്കാരുമായി എല്ലാ ദിവസവും ചർച്ച നടത്താൻ തങ്ങൾക്കാവില്ലെന്നും കേന്ദ്രത്തിന്റെ കാർഷിക വിരുദ്ധ നിയമം റദ്ദാക്കുന്നതിൽ കുറഞ്ഞൊരാവശ്യവും തങ്ങൾക്ക് മുന്നോട്ടുവെക്കാനില്ലെന്നും കിസാൻ സംയുക്ത് മോർച്ച അധ്യക്ഷൻ രാംപാൽ സിങ് പഞ്ഞു. കേന്ദ്രസർക്കാർ എല്ലാ ദിവസവും ഇങ്ങനെ ചർച്ച വിളിക്കുന്നതിൽ കാര്യമില്ല. നിയമം റദ്ദാക്കണം. അതിൽ കുറഞ്ഞ ഒരാവശ്യവും ഞങ്ങൾക്ക് മുന്നോട്ടുവെക്കാനില്ല. അത് അവർ അംഗീകരിച്ചാൽ സമരം അവസാനിക്കും. അവർ ഇപ്പോഴും ഭേദഗതിയെ കുറിച്ചാണ് സംസാരിക്കുന്നത്', അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്