തിരുവനന്തപുരം: വീടുകളിൽ ഊർജ ക്ഷമതയുള്ളവൈദ്യുതോ പകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഇന്നോവഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എനർജി മാനേജ്മന്റ് സെന്റർ (ഇ എം സി) കേരളയുടെ സഹകരണത്തോടെ ഒക്ടോബർ 26ന് എനർജി എഫിഷ്യൻസി ഇൻ ഡൊമസ്റ്റിക് അപ്ലയൻസസ് എന്ന വിഷയത്തിൽ കോൺഫറൻസ് സംഘടിപ്പിച്ചു.

തിരുവനന്തപുരത്തുള്ള സിസ്സയുടെ ഓഫീസിൽ വെച്ച് നടന്ന കോൺഫറൻസ് ഡോ. ധരേശൻ ഉണ്ണിത്താൻ, ഡയറക്ടർ ഓഫ് എനർജി മാനേജ്മന്റ് സെന്റർ, ഉദഘാടനം ചെയ്തു. സിസ്സ ഊർജ്ജ വിഭാഗ തലവൻ ഡോ ബി. വി. സുരേഷ്ബാബുവിന്റെ സ്വാഗതപ്രസംഗത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ ഡോക്ടർ സി കെ പീതാംബരൻ, ഡയറക്ടർ സിസ്സ അധ്യക്ഷത വഹിച്ചു.

ഗാർഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെപറ്റിയുള്ള വിഷയങ്ങളിലെ വിദഗ്ദ്ധർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും അത് വഴി ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ഊർജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ശ്രദ്ധ ചെലുത്തിയത്.

കോൺഫെറൻസിന്റെ ഭാഗമായി ഫൈവ് സ്റ്റാർ റേറ്റിങ്, എൽ ഇ ഡി ലൈറ്റിങ് ഉത്പന്നങ്ങളുടെ ഗുണമേന്മകൾ, ഹോട് വാട്ടർ സിസ്റ്റംസ് എന്നിവയെക്കുറിച്ചും ഗാർഹിക മേഖലയിലെ ഊർജ്ജ ക്ഷമതയെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. ഊർജ്ജ ക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇ എം സി യിലെ ഊർജ്ജ വിദഗ്ദ്ധനായ ഡോ സുഭാഷ് ബാബു മറുപടി നൽകി. ഗാർഹിക മേഖലയിലെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചുള്ള ചർച്ചകളോടെയാണ് സമ്മേളനം അവസാനിച്ചത്.

ഇന്റർനാഷണൽ കോംപീറ്റൻസ് സെന്റർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചർ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഡോക്ടർ മനോജ് കുമാർ മേനോൻ പങ്കെടുത്തവർക്കുള്ള സാക്ഷ്യപത്രവും മെമെന്റോയും വിതരണം ചെയ്തു.