- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
യാത്രക്കാരുടെ എണ്ണം കുറഞ്ഞു; വെസ്റ്റ് ബേയിലെ റൂട്ട് നമ്പർ 74ലേക്കുള്ള സർവീസ് ഏഴു മുതൽ നിർത്തുമെന്ന് മൊവാസലത്ത്; പുതിയ റൂട്ട് ദോഹ മെട്രോയോട് സഹകരിച്ച് നടപ്പാക്കും
ദോഹ: യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വെസ്റ്റ് ബേയിലുള്ള റൂട്ട് നമ്പർ 74ലേക്കുള്ള സർവീസ് നിർത്തുന്നതായി മൊവാസലത്ത് പ്രഖ്യാപിച്ചു. ഈ മാസം ഏഴു മുതൽ ഇവിടേയ്ക്കുള്ള സർവീസ് ഉണ്ടായിരിക്കില്ല. ക്യുഎസ്സി സ്റ്റേഡിയം, ഡാനാ ക്ലബ്, ജനറൽ പോസ്റ്റ് ഓഫീസ്, ടൊർണാഡോ ടവർ, അൽ ഫർദാൻ ടവർ, അഷ്ഗൽ, സിറ്റി സെന്റർ ദോഹ ഷോപ്പിങ് മാൾ, അൽ ബിദ ടവർ, ഖത്തർ പെട്രോളിയം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് ബസ് നമ്പർ 74 നടപ്പാക്കിയത്. എന്നാൽ മെല്ലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു വന്നതോടെ സർവീസ് നിർത്തലാക്കാൻ മൊവാസലത്ത് നിർബന്ധിതമാകുകയായിരുന്നു. അതേസമയം പുതുതായി നടപ്പാക്കുന്ന ദോഹ മെട്രോയുമായി സഹകരിച്ച് പുതിയ റൂട്ടുകൾ പ്രാബല്യത്തിൽ വരുത്തുമെന്നും മൊവാസലത്ത് അറിയിച്ചിട്ടുണ്ട്. പുതിയ സർവീസുകൾ സംബന്ധിച്ച അറിയിപ്പുകൾക്കായി യാത്രക്കാർ വെബ് സൈറ്റുകൾ പരിശോധിക്കണമെന്ന് ട്രാൻസ്‌പോർട്ട് അഥോറിറ്റി വ്യക്തമാക്കി.
ദോഹ: യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വെസ്റ്റ് ബേയിലുള്ള റൂട്ട് നമ്പർ 74ലേക്കുള്ള സർവീസ് നിർത്തുന്നതായി മൊവാസലത്ത് പ്രഖ്യാപിച്ചു. ഈ മാസം ഏഴു മുതൽ ഇവിടേയ്ക്കുള്ള സർവീസ് ഉണ്ടായിരിക്കില്ല. ക്യുഎസ്സി സ്റ്റേഡിയം, ഡാനാ ക്ലബ്, ജനറൽ പോസ്റ്റ് ഓഫീസ്, ടൊർണാഡോ ടവർ, അൽ ഫർദാൻ ടവർ, അഷ്ഗൽ, സിറ്റി സെന്റർ ദോഹ ഷോപ്പിങ് മാൾ, അൽ ബിദ ടവർ, ഖത്തർ പെട്രോളിയം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് ബസ് നമ്പർ 74 നടപ്പാക്കിയത്.
എന്നാൽ മെല്ലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു വന്നതോടെ സർവീസ് നിർത്തലാക്കാൻ മൊവാസലത്ത് നിർബന്ധിതമാകുകയായിരുന്നു. അതേസമയം പുതുതായി നടപ്പാക്കുന്ന ദോഹ മെട്രോയുമായി സഹകരിച്ച് പുതിയ റൂട്ടുകൾ പ്രാബല്യത്തിൽ വരുത്തുമെന്നും മൊവാസലത്ത് അറിയിച്ചിട്ടുണ്ട്. പുതിയ സർവീസുകൾ സംബന്ധിച്ച അറിയിപ്പുകൾക്കായി യാത്രക്കാർ വെബ് സൈറ്റുകൾ പരിശോധിക്കണമെന്ന് ട്രാൻസ്‌പോർട്ട് അഥോറിറ്റി വ്യക്തമാക്കി.