- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം കിണറ്റിൽ നിന്ന് വെള്ളം കോരി കുളിച്ചുകൊണ്ടിരിക്കെ; മൃതദേഹം വിട്ടുകിട്ടാൻ രണ്ടു ഭാര്യമാരും സഹോദരിമാരും രംഗത്ത്; പൊലീസ് കുഴങ്ങിയതോടെ മുതിർന്നവർ ഇടപെട്ടു; ആദ്യ ഭാര്യയ്ക്ക് മൃതദേഹം വിട്ടുനൽകി അടിമാലിയിലെ പ്രശ്നത്തിന് പരിഹാരം
അടിമാലി: കുഴഞ്ഞുവീണുമരിച്ച ആളുടെ മൃതദേഹത്തെ ചൊല്ലിയുള്ള തർക്കത്തിന് പൊലീസ് ഇടപെടലിൽ പരിഹാരമായി.വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ ലതാവിലാസം ജയൻ(43)ആണ് മരണമടഞ്ഞത്. രണ്ടുഭാര്യമാരും സഹോദരിമാരും മൃതദേഹം വിട്ടു കിട്ടണമെ
ന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ഉച്ചയോടെ പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദേഹം പൊലീസ് ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ഭാര്യ പ്രേമക്കാണ് ഇപ്പോൾ പൊലീസ് മൃതദേഹം വിട്ടു നൽകിയിട്ടുള്ളത്.
പ്രേമയുടെയും മകളുടെയും ആവശ്യം മറ്റുള്ളവർ അംഗീകരിക്കാൻ തയ്യാറായതോടെയാണ് പ്രശ്നം രമ്യമായി പരിക്കുന്നതിന് സാധ്യത തെളിഞ്ഞത്. ചൊവ്വാഴ്ച രാത്രി 8.45 -ഓടെ വീടിനടുത്തുള്ള കിണറിൽ നിന്നും വെള്ളം കോരി കുളിച്ചുകൊണ്ടിരിക്കെ ജയൻ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അമ്മാവൻ സുരേഷുമായി വർത്തമാനം പറഞ്ഞിരിക്കെയായിരുന്നു ജയൻ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ മൃതദേഹത്തിന്റെ മൂക്കിൽ നിന്നും രക്തം പുറത്തേയ്ക്കൊഴുകിയതായി കാണപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സഹോദരിമാരായ ലതയും രജനിയും മരണത്തിൽ തങ്ങൾക്ക് സംശയം ഉണ്ടെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സർജ്ജന്റെ പോസ്റ്റുമോർട്ടത്തിനായി മൃതദഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കൈമാറാൻ പൊലീസ് നീക്കം ആരംഭിച്ചപ്പോഴാണ് തർക്കം മൂർദ്ധന്യവസ്ഥയിലെത്തിയത്. കൊല്ലം സ്വദേശി സുമയെയും തിരുവനന്തപുരം സ്വദേശി പ്രേമയെയും ജയൻ വിവാഹം കഴിച്ചിരുന്നു.പ്രേമ ഇടക്കാലത്ത് ജയനുമായി അകന്നുകഴിയുകയായിരുന്നു. ഇവർക്ക് ഒരു മകളുണ്ട്.
പ്രേമ കൂടെ ഇല്ലാതിരുന്ന അവസരത്തിലാണ് ജയൻ സുമയെ വിവാഹം കഴിക്കുന്നത്. പ്രേമ തിരുവനന്തപുരത്തെ വീട്ടിലാണിപ്പോൾ താമസിച്ചുവന്നിരുന്നത്. മരണവിവരം അറിഞ്ഞ് പ്രേമ പൊലീസുമായി ബന്ധപ്പെടുകയും മൃതദേഹം തനിക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കില്ലെന്നായിരുന്നു സുമയുടെയും ഒപ്പമുള്ളവരുടെയും നിലപാട്. ഇതിനടയിൽ മൃതദേഹം തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യമായി സഹോദരിമാരും രംഗത്തെത്തി. ഇതാണ് പൊലീസിന് തലവേദനയായത്.
ഭാര്യമാരും സഹോദരിമാരുമായി പ്രശ്നം ചർച്ച ചെയ്ത് പരിഹരാക്കാതെ മൃതദേഹം വിട്ടുനൽകില്ലന്ന നിലപാടിലായിരുന്നു പൊലീസ്. പ്രേമ തിരുവനന്തപുരത്തുനിന്നും നിന്നും എത്തി പൊലീസിന് മുമ്പാകെ ആവശ്യം ഉന്നയിച്ചപ്പാൾ സുമയും മറ്റുള്ളവരും എതിർത്തെങ്കിലും കുടുംബത്തിലെ, മുതിർന്നവരുമായി സംസാരിച്ച് ധാരണയിൽ എത്തുകയായിരുന്നു. 7 മണിയോടെ പ്രശ്നം പരിഹരിച്ച് മൃതദേഹം വിട്ടുനൽകിയത്.
മറുനാടന് മലയാളി ലേഖകന്.