- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബോംബ് നിർമ്മിക്കുന്നതിനിടയിൽ മരിച്ചവർക്കും രക്തസാക്ഷി പരിവേഷം കിട്ടിയതെങ്ങനെ? സഖാക്കളായ ഷൈജു പൊയിലൂരിനും എംസി സുബീഷും എന്ത് പ്രതിരോധ പ്രവർത്തനം നടത്തിയെന്നാണ് പാർട്ടി പറയുന്നത്? വെയ് രാജ , വെയ്...; രക്തസാക്ഷികൾ സൃഷ്ടിച്ച് കൊടുക്കപ്പെടും.. എന്ന ശീർഷകത്തിൽ ഒരു കുറിപ്പ്
വെയ് രാജ , വെയ്...; രക്തസാക്ഷികൾ സൃഷ്ടിച്ച് കൊടുക്കപ്പെടും.. സി പി എം സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ തയ്യാറാക്കിയിട്ടുള്ള 577 രക്ത സാക്ഷികളുടെ കൂട്ടത്തിലെ രണ്ട് ചെറുപ്പക്കാരുടെ പടങ്ങളാണിവ- '2015 ജൂൺ 7 ന് ആർ - എസ്. എസ്. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനത്തിനിടയിൽ കൊല്ലപ്പെട്ടു ' - എന്നാണ് ഇരുവരുടേയും ഫോട്ടോയ്ക്ക് താഴെ എഴുതി വെച്ചിരിക്കുന്നത്. സഖാവ് ഷൈജു പൊയിലൂർ, സഖാവ് സുബീഷ് എം.സി എന്നിവർ എന്ത് പ്രതിരോധ പ്രവർത്തനമാണ് നടത്തിയതെന്ന് പാർട്ടി പറയുന്നുമില്ല. എതിർ പാർട്ടിക്കാരുമായുള്ള ഏറ്റുമുട്ടലിലോ, സംഘർഷത്തിലോ, ക്വട്ടേഷൻ കൊലയാളികളുടെ കത്തിമുനയിലോ അല്ല ഇവർ രക്തസാക്ഷികളായത്. എതിരാളികളെ ചുട്ടെരിക്കാനും നാട്ടിൽ കലാപം സൃഷ്ടിക്കാനുമായി ബോംബ് നിർമ്മിക്കുന്നതി നിടയിലാണ് ഇരുവരും കൊല്ലപ്പെട്ടത് - ബോംബ് നിർമ്മിക്കുന്നതിനിടയിൽ കൊല്ലപ്പെടുന്നതും ആർ എസ് എസിനെതിരെ യുള്ള പ്രതിരോധ പ്രവർത്തനമായി രേഖപ്പെടുത്തുന്ന മഹത്തായ ചരിത്ര നിർമ്മാണം ! കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒട്ടുമിക്ക ചരിത്ര നിർമ്മാണങ്ങളു
വെയ് രാജ , വെയ്...; രക്തസാക്ഷികൾ സൃഷ്ടിച്ച് കൊടുക്കപ്പെടും..
സി പി എം സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ തയ്യാറാക്കിയിട്ടുള്ള 577 രക്ത സാക്ഷികളുടെ കൂട്ടത്തിലെ രണ്ട് ചെറുപ്പക്കാരുടെ പടങ്ങളാണിവ- '2015 ജൂൺ 7 ന് ആർ - എസ്. എസ്. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനത്തിനിടയിൽ കൊല്ലപ്പെട്ടു ' - എന്നാണ് ഇരുവരുടേയും ഫോട്ടോയ്ക്ക് താഴെ എഴുതി വെച്ചിരിക്കുന്നത്. സഖാവ് ഷൈജു പൊയിലൂർ, സഖാവ് സുബീഷ് എം.സി എന്നിവർ എന്ത് പ്രതിരോധ പ്രവർത്തനമാണ് നടത്തിയതെന്ന് പാർട്ടി പറയുന്നുമില്ല. എതിർ പാർട്ടിക്കാരുമായുള്ള ഏറ്റുമുട്ടലിലോ, സംഘർഷത്തിലോ, ക്വട്ടേഷൻ കൊലയാളികളുടെ കത്തിമുനയിലോ അല്ല ഇവർ രക്തസാക്ഷികളായത്.
എതിരാളികളെ ചുട്ടെരിക്കാനും നാട്ടിൽ കലാപം സൃഷ്ടിക്കാനുമായി ബോംബ് നിർമ്മിക്കുന്നതി നിടയിലാണ് ഇരുവരും കൊല്ലപ്പെട്ടത് - ബോംബ് നിർമ്മിക്കുന്നതിനിടയിൽ കൊല്ലപ്പെടുന്നതും ആർ എസ് എസിനെതിരെ യുള്ള പ്രതിരോധ പ്രവർത്തനമായി രേഖപ്പെടുത്തുന്ന മഹത്തായ ചരിത്ര നിർമ്മാണം ! കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒട്ടുമിക്ക ചരിത്ര നിർമ്മാണങ്ങളും ഇത്തരത്തിലാണ്. ദേശവിരുദ്ധ, നിയമ വിരുദ്ധ പ്രവർത്തനങ്ങളും ബോധപൂർവം കൊണ്ടാടുകയാണ് - കൊടി സുനിയും കിർമാണി മനോജും വിപ്ലവ സൂര്യന്മാരായി വാഴ്‌ത്തിപ്പാടുന്ന കാലം വിദൂരത്തല്ല.
കണ്ണൂർ - കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടി തെക്കുംമുറി കാക്കറോട്ടുകുന്നിലെ ആളൊഴിഞ്ഞ പറമ്പിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് ഈ രണ്ടു സിപിഎം പ്രവർത്തകരും മരിച്ചുത്. ബോംബ് നിർമ്മാണത്തിനിടയിലാണ് സ്‌ഫോടനമുണ്ടായത്. ഇവരെ കൂടാതെ മറ്റ് നാലുപേർക്കുo പരിക്കേറ്റിരുന്നു. ഇതിൽ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. ബോംബ് നിർമ്മാണത്തിനിടയിലാണു സ്ഫോടനമെന്നു പൊലീസ് പറഞ്ഞു. 2015 ജൂൺ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞു 12.45ഓടെയായിരുന്നു സ്ഫോടനം. തെക്കുംമുറി വടക്കേക്കരാൽ കൃഷ്ണൻ- കല്യാണി ദമ്പതികളുടെ മകൻ സുബീഷ് (24), തിളമ്പിൽ കൃഷ്ണൻ-ദേവി ദമ്പതികളുടെ മകൻ ഷൈജു (33) എന്നിവരാണു മരിച്ചത്. ഇരുവരും അവിവാഹിതരാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണു ഷൈജുവെന്നു പൊലീസ് പറഞ്ഞു. അതീവ ഗുരുതരമായി പരിക്കേറ്റ പൊയിലൂർ ചമതക്കാട്ടെ രതീഷ്, ചെറ്റക്കണ്ടി വടക്കെകരാൽ നിജീഷ് എന്നിവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു എന്നാണ് അക്കാലത്ത് വന്ന പത്ര വാർത്തകൾ സൂചിപ്പിക്കുന്നത്. ..
സി പി എം അറിഞ്ഞുകൊണ്ടു നടത്തുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളും മഹത്യ വത്കരിക്കുന്ന പ്രവണതയാണി രക്ത സാക്ഷിത്വ വിളംബരം - കയ്യൂർ കലാപത്തിലും ഇത്തരമൊരു മഹത്വ വൽക്കരണമാണ് നടന്നത്. ഗ്രാമത്തിൽ നടന്ന ഒരു അടിപിടിയുടെ കേസന്വേഷണവുമായി ബന്ധപ്പെട്ട് കയ്യൂരിലെത്തിയ സുബരായൻ എന്ന പൊലീസുകാരനെ ജനകൂട്ടം അടിച്ചോടിച്ച് പുഴയിൽ ചാടിച്ചു. വെള്ളത്തിൽ വീണ അയാളെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു. ... ഇതാണ് പിന്നീട് മഹത്തായ കയ്യൂർ സമരമെന്ന പേരിൽ എഴുതപ്പെട്ടത്.-
' The mob pelted him with stones and he was drowned '
( Kayyoor Riot- Dr. K.K..N. Kurup - page 46 )
പക്ഷേ, കമ്മ്യൂണിസ്റ്റ് നേതാക്കളെഴുതിയ ചരിത്ര പുസ്തകങ്ങളിലൊന്നും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമില്ല. പൊലീസുകാരന്റെ മരണത്തിനിടയായ കുറ്റപത്രത്തിൽ ജനകൂട്ടം കല്ലെറിഞ്ഞ് കൊന്നതാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
സിപിഎം സ്‌പോൺസേർഡ് കലാപങ്ങളും കൊലപാതങ്ങളുമാണ് കണ്ണൂരിൽ നടക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇത്തരം രക്തസാക്ഷിത്വങ്ങൾ- സമാനമായ ഇത്തരമൊരു മഹത്വവൽക്കരണം സീറോ മലബാർ സഭയിലും നടക്കയാണ് - കുപ്രസിദ്ധമായ റാന്നി- മാടത്തരുവി മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ഫാദർ ബെനഡിക്റ്റ് ഓണം കുളത്തിനെ ഇപ്പോൾ സഹനദാസൻ എന്ന പേരിൽ സഭ വാഴ്‌ത്തിപ്പാടുകയാണ്. ഏറ്റുമാനുരിലെ അങ്ങേരുടെ കല്ലറയിൽ പ്രാർത്ഥന, അത്ഭുതങ്ങൾ ഒക്കെ സഭ നടത്തി വരികയാണ്. ..
ക്രിമിനൽ ഗ്ലോറിഫിക്കേഷൻ എന്ന സത്കർമ്മമാണ് കമ്യുണിസ്റ്റ് പാർട്ടിയും കത്തോലിക്കാ സഭയും വെച്ചു നടത്തുന്നത്.
(റോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത്)