- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സൂര്യനെല്ലി കേസിൽ പി.ജെ.കുര്യനെ മനഃപൂർവം കുടുക്കിയതോ? കേസിൽ കുടുക്കിയതിൽ സിപിഎമ്മിനും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജനാർദ്ദനകുറുപ്പിനും പങ്കുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ എന്ത്? മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതുന്നു
പിജെകുര്യനെ കൂടുക്കിയത് ജനാർദ്ദനക്കൂറുപ്പോ? ഇക്കഴിഞ്ഞ ദിവസം യു ട്യൂബിൽ സുപ്രീം കോടതി മുൻ ജഡ്ജി സിറിയക് ജോസഫിന്റെ അഭിമുഖം യു ട്യൂബിൽ കാണാനിടയായി. ചരിത്രം എന്നിലൂടെ എന്നാണ് ആ പരിപാടിയുടെ പേര്. പല വിഷയങ്ങളും പരാമർശിക്കുന്നതിനിടയിൽ സൂര്യനെല്ലി കേസിൽ കോൺഗ്രസ് നേതാവ് പിജെ കുര്യനെ മനഃപൂർവം കുടുക്കിയതാണെന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ മാസമാണ് ഈ അഭിമുഖം പ്രക്ഷേപണം ചെയ്തിരിക്കുന്നത്. കുര്യനെ കേസിൽ കുടുക്കിയതിന് പിന്നിൽ സിപിഎം അനുഭാവിയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്ന സീനിയർ അഭിഭാഷകൻ അഡ്വ. ജനാർദ്ദനക്കുറുപ്പിന് പങ്കുണ്ടായിരുന്നുവെന്നാണ് സിറിയക് ജോസഫിന്റെ വെളിപ്പെടുത്തൽ. തന്റെ വെളിപ്പെടുത്തലിന് ഉപോദ്ബലകമായ ന്യായവാദങ്ങളും വിവരങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പ്രധാന പോയിന്റുകളിങ്ങനെയാണ്:- ' അടുത്ത കാലത്ത് പിന്നീട് വേറൊരു പരാതി കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കു മുന്നിൽ വന്നു - ആ ജഡ്ജിക്കു മുന്നിൽ വന്നെങ്കിലും കേസ് കേൾക്കാൻ താല്പര്യം കാണിച്ചില്ല.
പിജെകുര്യനെ കൂടുക്കിയത് ജനാർദ്ദനക്കൂറുപ്പോ?
ഇക്കഴിഞ്ഞ ദിവസം യു ട്യൂബിൽ സുപ്രീം കോടതി മുൻ ജഡ്ജി സിറിയക് ജോസഫിന്റെ അഭിമുഖം യു ട്യൂബിൽ കാണാനിടയായി. ചരിത്രം എന്നിലൂടെ എന്നാണ് ആ പരിപാടിയുടെ പേര്. പല വിഷയങ്ങളും പരാമർശിക്കുന്നതിനിടയിൽ സൂര്യനെല്ലി കേസിൽ കോൺഗ്രസ് നേതാവ് പിജെ കുര്യനെ മനഃപൂർവം കുടുക്കിയതാണെന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ മാസമാണ് ഈ അഭിമുഖം പ്രക്ഷേപണം ചെയ്തിരിക്കുന്നത്.
കുര്യനെ കേസിൽ കുടുക്കിയതിന് പിന്നിൽ സിപിഎം അനുഭാവിയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമായിരുന്ന സീനിയർ അഭിഭാഷകൻ അഡ്വ. ജനാർദ്ദനക്കുറുപ്പിന് പങ്കുണ്ടായിരുന്നുവെന്നാണ് സിറിയക് ജോസഫിന്റെ വെളിപ്പെടുത്തൽ. തന്റെ വെളിപ്പെടുത്തലിന് ഉപോദ്ബലകമായ ന്യായവാദങ്ങളും വിവരങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പ്രധാന പോയിന്റുകളിങ്ങനെയാണ്:-
' അടുത്ത കാലത്ത് പിന്നീട് വേറൊരു പരാതി കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കു മുന്നിൽ വന്നു - ആ ജഡ്ജിക്കു മുന്നിൽ വന്നെങ്കിലും കേസ് കേൾക്കാൻ താല്പര്യം കാണിച്ചില്ല. അതങ്ങ് മാറ്റി വെച്ചു. വരട്ടെ എന്നൊക്കെ പറഞ്ഞ് മാറ്റി വെച്ചു. റിട്ടയർ ചെയ്യുന്നത് വരെ ആ കേസ് എടുത്തതുമില്ല. ആ ജഡ്ജി എന്റെ സുഹൃത്താണ്. റിട്ടയർ ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോ ട് ചോദിച്ചു - എന്നോടിങ്ങനെ ഒരാൾ പറഞ്ഞല്ലോ, നിങ്ങളുടെ മുന്നിൽ ആ കേസ് വന്നിട്ട് നിങ്ങളാ കേസ് കേൾക്കാൻ താൽപര്യം കാണാക്കാത്തതിന്റെ കാരണമെന്താണ്? ആ ജഡ്ജി എന്നോട് പറഞ്ഞു - സാറെ ശരിയാണ്, ഞാൻ കേൾക്കാൻ ആഗ്രഹിക്കാതിരുന്നത് മറ്റെന്തെങ്കിലും കൊണ്ടല്ല, ആ കേസിനെക്കുറിച്ച് എനിക്ക് പേഴ്‌സണലായി നോളജ് ഉള്ള കാര്യത്തെക്കുറിച്ച് കേസ് കേൾക്കുന്നതും വിധി പറയുന്നതും ഫെയർ അല്ലാ എന്നു തോന്നിയതുകൊണ്ടും കേസ് കേൾക്കുന്നില്ല എന്ന് വിചാരിച്ചു. അങ്ങനെ അല്ലാത്ത ഒരാൾ കേസ് കേൾക്കട്ടെ എന്ന് വിചാരിച്ചു.
അപ്പോ ഞാൻ ചോദിച്ചു - 'നിങ്ങൾക്കെന്നാ പേഴ്‌സണൽ നോളജ് ? അദ്ദേഹം എന്നോട് പറഞ്ഞത് - അദ്ദേഹം വക്കീലായിരുന്ന കാലത്ത് ഹൈക്കോടതി വരാന്തയിൽ നാലഞ്ച് വക്കീലന്മാർ ഒരു മാച്ച് നിൽക്കുന്ന സമയത്ത്, ഇതിനകത്ത് സ്‌പെഷ്യൽ പ്രോസിക്യുട്ടറായിരുന്ന സീനിയർ അഭിഭാഷകൻ ഇവരോട് പറഞ്ഞുവത്രേ - 'ഞാനല്ലേ അവളോട് ഫോട്ടോ കാണിച്ചിട്ട് ഇന്നാരാണെന്ന് പറഞ്ഞേക്കാൻ അവളോട് പറഞ്ഞത്. 'എന്ന് പറഞ്ഞാൽ ഏതോ ഒരു പത്രത്തിൽ വന്ന ഫോട്ടോ കാണിച്ചിട്ട് ഇയാളാണ് എന്നെ പീഡിപ്പിച്ചത് എന്നു പറഞ്ഞേക്കാൻ ഞാൻ പറഞ്ഞിരുന്നു എന്നാണ് സീനിയർ അഭിഭാഷകൻ പറഞ്ഞത്. 'അന്ന് പാർലമെന്റ് ഇലക്ഷന് തൊട്ടുമുമ്പായിരുന്നു ഈ ആരോപണം വന്നതും ഇദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ച് കൊണ്ടു വന്നതും. എന്താണെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു - സാറെ ഞാൻ എന്റെ ചെവി കൊണ്ട് കേട്ടതാണ് ഇയാള് പറഞ്ഞത്.- 'ഞാനാ അവളെ ക്കൊണ്ട് ഇത് പറയിപ്പിച്ചത്. ഇതറിയാവുന്ന ഞാൻ കേസ് കേട്ടാലക്കൊണ്ട് എങ്ങനെ ഞാൻ കുര്യനെതിരായി വിധിക്കും..പക്ഷേ, ഇതിനകത്തെന്റെ പേഴ്‌സണൽ നോളജ് ഉണ്ടല്ലോ എന്ന് വിചാരിച്ച് ഞാൻ മാറ്റിയതാണെന്ന് പറഞ്ഞു. '
ഞാനിത് പറയുന്നത് പൊതു രംഗത്ത് പ്രവർത്തിക്കുന്ന പലരും അർഹിക്കാതെയും അർഹിച്ചും കുറ്റാരോപിതരാവുകയും, അർഹിക്കാതെ ആണെങ്കിൽ അവർ വേദന അനുഭവിക്കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നതിനാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ ഇക്കാര്യം പലപ്പോഴും ചിന്തിക്കാറില്ലന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പറയുന്നു.
കുര്യനെ സൂര്യനെല്ലിക്കേസിൽ പ്രതി ചേർക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജനാർദ്ദനക്കുറുപ്പ് അമിതാവേശവും താല്പര്യവും കാണിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യുസ് ' നിർഭയം' എന്ന തന്റെ ആത്മ കഥയിൽ വ്യക്തമാക്കുന്നുണ്ട്. - ' ഞങ്ങളുടെ അന്വേഷണത്തോട്, തെളിവുകളോട് അദ്ദേഹത്തിന് മതിപ്പുണ്ടായിരുന്നില്ല. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്തിരുന്നു.
' ആ പി ജെ കുര്യനെ പ്രതി ചേർക്കണം. അവനെ കൈ വിലങ്ങ് വെച്ച് കോട്ടയത്തുടെ നടത്തിക്കുമെന്ന് ഞാൻ എത്രയോ തവണ പൊതുയോഗങ്ങളിൽ പ്രസംഗിച്ചു എന്നറിയാമോ നിങ്ങൾക്ക് ? എന്നിട്ട് ഞങ്ങളുടെ പാർട്ടി ഭരിക്കുമ്പോൾ അവനെ വിട്ടു കളയാനോ ? അത് നടക്കില്ല.' എന്ന് അദ്ദേഹം ക്ഷുഭിതനായി പറഞ്ഞു.
' പിജെ കുര്യനെതിരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല' ഞാൻ പറഞ്ഞു. രൂക്ഷമായി എന്നെ നോക്കി ക്കൊണ്ട് അദ്ദേഹം തുടർന്നു - ' തെളിവ് വേണമത്രേ? എന്ത് തെളിവാ നിങ്ങൾക്ക് വേണ്ടത്? സാക്ഷികളെ വേണോ? എന്താണ് അവർ പറയേണ്ടത്? അതുപോലെ പറയിപ്പിക്കാം. ഞങ്ങളേയ്, ആളൊള്ള പാർട്ടിയാ. തത്ത പറയുന്ന പോലെ പറയുന്ന ആൾ ഞങ്ങളുടെ കയ്യിലുണ്ട്.' ജനാർദ്ദനക്കുറുപ്പ് ആവേശത്തിലാണ് പറഞ്ഞു നിർത്തിയത്. എനിക്ക് ദേഷ്യമാണുണ്ടായത് ' കള്ള സാക്ഷിയെ വയ്ക്കുന്ന കാര്യമല്ല ഞാൻ പറഞ്ഞത് ' കുര്യനെ ക്കുറിച്ചുള്ള അപസർപ്പക കഥകൾ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, ' അവൻ പ്രതിക്കൂട്ടിൽ കയറി നിക്കട്ടേന്ന്. തെളിവില്ലെന്ന് കോടതി കണ്ടാൽ വെറുതെ വിടേട്ടെന്ന് - അല്ലാതെ അവനെ പ്രതി ലിസ്റ്റിൽ ചേർക്കാതെ ഈ കേസ് കോടതിയിൽ കൊടുക്കുവാൻ ഞാൻ സമ്മതിക്കൂല്ല. മനസിലായോ? ( നിർഭയം - പേജ് 218 / 219)
കുര്യനെ കൂട്ടക്കാൻ സിപിഎമ്മും ജനാർദ്ദനക്കുറുപ്പും സകല കള്ളക്കളിയും കളിച്ചിരുന്നുവെന്ന ല്ലേ ഈ സംഭവങ്ങൾ തെളിയിക്കുന്നത്. 1996 ലെ നായനാർ സർക്കാരിന്റെ കാലത്ത് സൂര്യനെല്ലി സംഭവത്തെക്കുറിച്ചന്വേഷിച്ച് മൂന്ന് അന്വേഷണ സംഘങ്ങൾ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസ് ആദ്യമന്വേഷിച്ച ഡിഐജി രാജീവൻ തന്റെ റിപ്പോർട്ടിൽ വളരെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്- ഒന്നുകിൽ പെൺകുട്ടിയുടെ പരാതി വളരെ ന്യായമായ ഒരു സംശയത്തിന്റെ പുറത്തുള്ളതാണ്. അല്ലെങ്കിൽ രാഷ്ടീയ പ്രേരിതമാണ്. ഇതിലെ സംഭവ പരമ്പരകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത് പെൺകുട്ടിയുടെ ന്യായമായ സംശയത്തെ പിന്നീട് പലരും ചേർന്ന് അവരുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കു വേണ്ടി മുതലെടുക്കുകയായിരുന്നുവെന്നാണ് - It is possible that somebody has deliberately implanted the picture of Shri. P.J. Kurien in the mind of the girl and she had unknowingly became a tool in the hands of politicians who wanted to take advantage of the situation. പെൺകുട്ടിയെ രാഷ്ടീയ കരുവാക്കി എന്നാണ് രാജീവൻ തന്റെ റിപ്പോർട്ടിൽ പറയുന്നത്.
പിജെ കുര്യനെ പ്രതിചേർക്കാനാ വശ്യമായ തെളിവുകളൊന്നുമില്ലെന്നായിരുന്നു രാജീവന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെ ശരിവെക്കുന്ന റിപ്പോർട്ടുകൾ തന്നെയാണ് പിന്നീട് വന്ന രണ്ട് അന്വേഷണ സംഘത്തലവന്മാരായ സിബി മാത്യൂസും സോമസുന്ദര മേനോനും സമർപ്പിച്ചത്. ഈ മൂന്ന് അന്വേഷണ റിപ്പോർട്ടുകളും സമർപ്പിക്കപ്പെട്ടത് നായനാർ സർക്കാരിന്റെ കാലത്തായിരുന്നു.
ഈ റിപ്പോർട്ടുകളെയൊന്നും പെൺകുട്ടിയോ, അവളെ പിന്തുണച്ച സംഘടനകളോ, വ്യക്തികളോ കോടതിയിൽ ചോദ്യം ചെയ്തില്ല. ഈ റിപ്പോർട്ടിലെ നിഗമനങ്ങൾ തെറ്റായിരുന്നുവെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാതിരുന്നത് ദുരുഹമായി തുടരുന്നു. യഥാർത്ഥത്തിൽ നിരപരാധിയായ ഒരാളെ ഈ കേസിലേക്ക് ബോധപൂർവ്വം വലിച്ചിഴച്ചതാണന്നല്ലേ ഈ സംഭവങ്ങൾ തെളിയിക്കുന്നത്. അങ്ങനെ യാണെങ്കിൽ അതൊരു കൊടും പാതകമല്ലേ? സിപിഎമ്മും അന്നത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറും ചേർന്ന് നടത്തിയ ഗൂഢാലോചന യാണെങ്കിൽ അത് മാപ്പർഹിക്കാത്ത കുറ്റമാണ്. കുര്യനും അയാളുടെ കുടുംബവും അനുഭവിച്ച അപമാനത്തിനും വേദനയ്ക്കും ആരുത്തരം നൽകും?
ഹൈക്കോടതിയിൽ കുര്യൻ സമർപ്പിച്ച വിടുതൽ ഹർജിയിൽ വിധി പ്രഖ്യാപിച്ചു കൊണ്ട് ജസ്റ്റിസ് കെ. ആർ - ഉദയഭാനു ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് -It is quite unfortunate that the petitioner had to undergo the trauma of facing such a false case of scandalous nature, for the last more than one decade. കുര്യനെ ഈ കേസിലേക്ക് വലിച്ചിഴച്ചതിൽ അഡ്വ. ജനാർദ്ദനക്കൂറുപ്പിന് വലിയ പങ്കുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ തന്റെ ആത്മകഥയായ 'എന്റെ ജീവിത'ത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ' ഞാൻ അന്നത്തെ ദേശാഭിമാനി പത്രാധിപർ ഇ.കെ. നായനാരുടെയും ചിന്തയുടേയും അഭിഭാഷകനാണ്. 25 ലക്ഷം രൂപയാണ് അദ്ദേഹം (കുര്യൻ) നഷ്ടപരിഹാരമായി ചോദിച്ചിട്ടുള്ളത്. അതിനെതിരായി സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ കൊണ്ട് അന്യായം കൊടുപ്പിക്കാൻ ഞാൻ ഉപദേശിച്ചു. ആ കേസ് നടത്തുന്നതിന് വക്കീലായി എന്റെ മരുമകൻ കുരുമ്പേലിൽ ഭാസ്‌കരപിള്ളയെ നിയമിക്കുന്നതിന് ഞാൻ മുൻ കൈ എടുത്തു. പീരുമേട് മജിസ്‌ട്രേറ്റ് കോടതിയിൽ സൂര്യനെല്ലി പെൺകുട്ടിക്കു വേണ്ടി സ്വകാര്യ അന്യായം ഫയൽ ചെയ്തു. അതിനു ശേഷം പ്രാഥമികമായ തെളിവിനു വേണ്ടി പെൺകുട്ടിയേയും മാതാപിതാക്കളേയും നാലഞ്ച് സാക്ഷികളേയും വിസ്തരിച്ചു '
(എന്റെ ജീവിതം പേജ് 537 /538) കുര്യനെ മന: പൂർവം കേസിൽ കുടുക്കാനാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തതെന്ന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം?)