- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തിരുത്തൽവാദവും വികെഎസും പിന്നെ എം ഐ ഷാനവാസും: അന്തരിച്ച കോൺഗ്രസ് നേതാവിനെ അനുസ്മരിച്ച് റോയ് മാത്യു എഴുതുന്നു
ഷാജി ചേട്ടന്റെ (എംഐ ഷാനവാസ് എം പി ) നിര്യാണ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാധ്യമ പ്രവർത്തകർ 1993- 95 കാലത്ത് കേരള പ്രദേശ് കോൺഗ്രസിൽ സജീവമായി നിന്ന ഉൾപ്പോരുകളെ കുറിച്ച് പരാമർശിക്കുന്നിടത്തൊക്കെ അദ്ദേഹം തിരുത്തൽ വാദത്തിന്റെ മുൻനിര പോരാളിയായിരുന്നു എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്. ആ വിശേഷണം ശരിവെക്കുന്നതോടൊപ്പം തിരുത്തൽ വാദം എന്ന വാക്ക് രൂപപ്പെട്ടത് എങ്ങനെയായിരുന്നു.? കരുണാകരൻ കാറപകടത്തിൽപ്പെടുന്നതിന് മുമ്പ് തന്നെ പാർട്ടിക്കുള്ളിൽ അസ്വസ്ഥത രൂപപ്പെട്ടു തുടങ്ങിയിരുന്നു. കെ. മുരളിധരനെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി അരിയിട്ട് വാഴിച്ചതിനെ ത്തുടർന്നായിരുന്നു അസ്വസ്ഥത ആരംഭിച്ചത്. അതു വരെ കരുണാകരന്റെ വിശ്വസ്ത അണികളായി നിന്ന കാർത്തികേയൻ, ചെന്നിത്തല, ഷാനവാസ് എന്നി ത്രി മുർത്തികൾ കിച്ചൺ ക്യാബിനറ്റിൽ നിന്ന് ഔട്ടായി. ഇതേ കാലത്താണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കരുണാകര വിരുദ്ധ ലോബിയും ശക്തി പ്രാപിച്ചു വന്നത്. മലയാള മനോരമ യുടെ തിരുവനന്തപുരം ബ്യൂറോയിയിൽ കോൺഗ്രസ് ബീറ്റ് നോക്കിയിരുന്ന വി.കെ. സോമന്റെ
ഷാജി ചേട്ടന്റെ (എംഐ ഷാനവാസ് എം പി ) നിര്യാണ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാധ്യമ പ്രവർത്തകർ 1993- 95 കാലത്ത് കേരള പ്രദേശ് കോൺഗ്രസിൽ സജീവമായി നിന്ന ഉൾപ്പോരുകളെ കുറിച്ച് പരാമർശിക്കുന്നിടത്തൊക്കെ അദ്ദേഹം തിരുത്തൽ വാദത്തിന്റെ മുൻനിര പോരാളിയായിരുന്നു എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്. ആ വിശേഷണം ശരിവെക്കുന്നതോടൊപ്പം തിരുത്തൽ വാദം എന്ന വാക്ക് രൂപപ്പെട്ടത് എങ്ങനെയായിരുന്നു.?
കരുണാകരൻ കാറപകടത്തിൽപ്പെടുന്നതിന് മുമ്പ് തന്നെ പാർട്ടിക്കുള്ളിൽ അസ്വസ്ഥത രൂപപ്പെട്ടു തുടങ്ങിയിരുന്നു. കെ. മുരളിധരനെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി അരിയിട്ട് വാഴിച്ചതിനെ ത്തുടർന്നായിരുന്നു അസ്വസ്ഥത ആരംഭിച്ചത്. അതു വരെ കരുണാകരന്റെ വിശ്വസ്ത അണികളായി നിന്ന കാർത്തികേയൻ, ചെന്നിത്തല, ഷാനവാസ് എന്നി ത്രി മുർത്തികൾ കിച്ചൺ ക്യാബിനറ്റിൽ നിന്ന് ഔട്ടായി. ഇതേ കാലത്താണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കരുണാകര വിരുദ്ധ ലോബിയും ശക്തി പ്രാപിച്ചു വന്നത്.
മലയാള മനോരമ യുടെ തിരുവനന്തപുരം ബ്യൂറോയിയിൽ കോൺഗ്രസ് ബീറ്റ് നോക്കിയിരുന്ന വി.കെ. സോമന്റെ (വികെഎസ്) അടുത്ത സുഹൃത്തുക്കളായിരുന്നു ത്രിമൂർത്തികൾ. ഷാനവാസിന് മുന്നേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയായിരുന്നു വി കെ സോമൻ. പാർട്ടിക്കുള്ളിലെ അനഭിലഷണീയ മായ പ്രവണതകൾക്കെതിരെ, പ്രത്യേകിച്ച് മുരളിധരന്റെ കിരിടധാരണത്തിനെതിരെ ആഞ്ഞടിക്കണമെന്ന ആലോചനകൾ ഇവർക്കിടയിൽ രൂപപ്പെടുന്നതിനിടയിലാണ് പുതിയൊരുമൂവ്‌മെന്റ്ണ്ടായത്. ഞാനന്ന് കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദി ഇന്ത്യൻ കമ്മ്യൂണിക്കേറ്റർ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനായിരുന്നു. സോമൻ സാറിനോടപ്പം ഇവരുമൊത്തുള്ള ചർച്ച കളിൽ പങ്കെടുത്തിരുന്നു.
പാർട്ടിക്കുള്ളിലെ പരിഷ്‌കരണവാദികളാണ് തങ്ങൾ എന്ന മട്ടിൽ റിപ്പോർട്ടു ചെയ്യണമെന്നായിരുന്നു ഷാജി ചേട്ടന്റെ ആവശ്യം - പക്ഷേ, വി കെ എസിന് ആ പ്രയോഗത്തോട് യോജിപ്പില്ലായിരുന്നു. താനൊരു പേര് ആലോചിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞ ശേഷം വി കെ എസിന്റെ പേനയിൽ നിന്ന് രൂപപ്പെട്ട വാക്കാണ് 'തിരുത്തൽ വാദം ' . ആ പ്രയോഗമെങ്ങ് ക്ലിക്കായി. സകല മാധ്യമങ്ങളും ആ വാക്കും മൂവ്‌മെന്റും ഏറ്റെടുത്തു - ഈ പേരിൽ പിന്നീടൊരു സിനിമയും പുറത്തിറങ്ങി.
ഇടക്കാലത്ത് തിരുത്തൽ വാദ ഗ്രൂപ്പിലെ കാർത്തികേയനും ചെന്നിത്തലയും കരുണാകരൻ ക്യാമ്പിലേക്ക് മടങ്ങിപ്പോയെങ്കിലും ഷാജി ചേട്ടൻ ഒറ്റയാനായി നിന്നു. പിന്നീട് എ ഗ്രൂപ്പുമായി ഷാനവാസ് സഹകരിച്ചെങ്കിലും ഒരിക്കലും ആ ഗ്രൂപ്പിനുള്ളിലേക്ക് കയറാൻ കഴിഞ്ഞില്ല. തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും അത് നടപ്പാക്കുന്നതിലും ഷാനവാസിനോളം പ്രായോഗിക ബുദ്ധിയുള്ള നേതാക്കൾ അക്കാലത്ത് ഐ ഗ്രൂപ്പിൽ ഗ്രൂപ്പിലുണ്ടായിരുന്നില്ല. ഷാനവാസിന്റെ കൃത്യമായ ഓപ്പറേഷനിലൂടെയാണ് എ കെ ആന്റണിയിൽ നിന്ന് വയലാർ രവി കെ പി സി സി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. സൗഹൃദങ്ങൾക്ക് എന്നും വലിയ വില കല്പിച്ചിരുന്ന ആത്മ സുഹ്രത്തിന് വിട.