ന്ത്യയുടെ പ്രധാന മന്ത്രി വിവാഹിതനാണോ അല്ലയോ - എന്ന കാര്യം വ്യക്തതയോടെ പറയാൻ എന്തു കൊണ്ട് ഇന്ത്യയിലെ മാധ്യമങ്ങൾ ഭയപ്പെടുന്നു എന്ന ചോദ്യമാണ് പത്രാധിപരും പ്രമുഖ മാധ്യമ പ്രവർത്തകനുമായ കുമാർ കേത് കർ ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ- കായികതാരങ്ങളുടേയുംകിടപ്പറ രഹസ്യം തേടിപ്പോകുന്ന മാധ്യമങ്ങൾ എന്തു കൊണ്ടാണ് പ്രധാന മന്ത്രിയുടെ ഭാര്യയെ ക്കുറിച്ചുള്ള വാർത്തകൾ തമസ്‌കരിക്കുന്നത് - ഒരാഴ്ച മുമ്പാണ് പ്രധാനമന്ത്രിയുടെ ഭാര്യ യശോധബെന്നിന് ഒരു കാറപകടമുണ്ടായത്. ഡ്രൈവർ സംഭവസ്ഥലത്ത് മരിച്ചു, അവരോടൊപ്പമുണ്ടായിരുന്ന മൂന്ന് നാല് സ്ത്രീകൾകക്ക് പരിക്ക് പറ്റി - പക്ഷേ, ഈ സംഭവം വളരെ വലിയ തോതിൽ ഒതുക്കപ്പെടുകയും ചർച്ച ചെയ്യപ്പെടാതെ പോകയും ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കാണ് അപകട മുണ്ടായത് - എന്താണ് അപകട കാരണം? - സുരക്ഷാ വീഴ്ച ഉണ്ടായോ എന്നൊന്നും ചർച്ച ചെയ്യപ്പെട്ടില്ല.

ആകാശത്തിന് കീഴിലുള്ള സകല കാര്യത്തെക്കുറിച്ചും അഭിപ്രായം പറയുന്ന വരാരും പ്രധാനമന്ത്രിയുടെ ഭാര്യയെ സംബന്ധിച്ച് മിണ്ടാൻ പേടിക്കുന്നു. ഇക്കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ തിരഞ്ഞെടുപ് പത്രികയിൽ ഭാര്യയുടെ പേരായി യശോധാ ബെന്നിന്റെ പേര് മോദി ഉൾപ്പെടുത്തിയിരുന്നു. ആ സ്ത്രീ ഒരു പാസ് പോർട്ടിന് അപേക്ഷിച്ചിട്ട് അത് പോലും നിഷേധിക്കപ്പെട്ടു. രാജീവ് ഗാന്ധി സോണിയാ ഗാന്ധിയെ ഉപേക്ഷിച്ചിരുന്നെങ്കിൽ ബിജെപിയുടെ നിലപാട് എന്താകുമായിരുന്നു എന്ന് കുമാർ കേത് കർ ചോദിക്കുന്നു - റോബർട്ട് വധേര പ്രീയങ്കയെ ഒഴിവാക്കിയാൽ സംഘികൾ കൊണ്ടാടുമായിരുന്നില്ലേ? നെഹ്‌റു വിനെ പെണ്ണുപിടിയനായി ചിത്രീകരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു - ഇന്ദിര അഴിഞ്ഞാട്ടക്കാരിയായിരുന്നു എന്ന് സ്ഥാപിക്കാനും ശ്രമം നടക്കുന്നു. - ഇതൊക്കെ നടത്തുന്നവരാണ് യശോധബെന്നി നെക്കുറിച്ച് മിണ്ടരുതെന്ന് ശഠിക്കുന്നത്- എന്താണി തെന്ന് കൂമാർ കേത് കർ ചോദിക്കുന്നു - ഇന്ദിരയുടെ രണ്ടാമത്തെ മരുമകളായ മനേകാ ഗാന്ധിയുടെ യോഗ്യത എന്താണ്? ഇന്ദിരയുമായി അടി കൂടി പുറത്തുചാടി എന്ന യോഗ്യത യുടെ പേരിലാണ് ഇന്നും മന്ത്രിയായി BJP അവരെ നിലനിർത്തുന്നത്.

അടിയന്തരാവസ്ഥക്കാല ത്ത് സഞ്ജയ് ഗാന്ധി കാണിച്ചു കുട്ടിയ സകല കൊള്ളരുതായ്മയ്ക്കും ചൂട്ടുപിടിച്ച മനേകാ ഗാന്ധി ഇന്ന് വിശുദ്ധയാണ്.മനേ കാ ഗാന്ധി അശ്ശീല മാധ്യമ പ്രവർത്തനം നടത്തിയിരുന്ന മാധ്യമ ഉടമയും പത്രാധിപയുമായിരുന്നു എന്ന കാര്യം പോലും ബിജെപിക്കാർ പറയാനിഷ്ടപ്പെടുന്നില്ല. 1978- 79 കാലത്ത് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൂര്യ മാസികയിൽ ജനതാ മന്ത്രിസഭയിലെ ജഗജീവൻ റാമിന്റെ മകൻ സുരേഷ് റാമിന്റെയും ഒരു പെൺകുട്ടിയുടേയും കിടപ്പറ ചിത്രങ്ങൾ അച്ചടിച്ച് മാതൃക കാണിച്ച പത്രാധിപരായിരുന്നു മൃഗസ്‌നേഹിയായ മനേകാ ഗാന്ധി. ഈ മനേകാ ഗാന്ധിയുടെ മകനും BJP എം പിയുമായ വരുൺ ഗാന്ധിയുടെ അഗ്ലീല വീഡിയോയും ചിത്രങ്ങളും ഈയടുത്ത കാലത്ത് പ്രചരിച്ചത് 'ഒരു പക്ഷേ പഴയ പത്രാധിപയ്ക്ക് കാലം നൽകിയ തിരിച്ചടിയാവാം.

മുത്തശി ഒരു വറുത്ത മീൻ കഷണം നിഷേധിച്ചപ്പോ ഞാനങ്ങ് ഫെമിനിസ്റ്റായി എന്നൊക്കെ തള്ളന്നവരൊന്നും യശോധബെന്നിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല.- തള്ളൽ മാഫിയാ കൊച്ചമ്മമാർക്കൊന്നും ഇങ്ങനെയൊരു കാര്യത്തെ ക്കുറിച്ച് പിടിപാടു പോലുമില്ല.

പ്രധാനമന്ത്രിയുടെ ഭാര്യയായിട്ടു പോലും തനിക്ക് വേണ്ടത്ര സുരക്ഷ നൽകുന്നില്ലെന്നാരോപിച്ച് യശോധാബെൻ രണ്ട് മുന്ന് കൊല്ലം മുമ്പ് മുംബൈ ആസാദ് മൈതാനിയിൽ ഒരു പ്രതിഷേധ ധർണ നടത്തിയിരുന്നു - പല ചാനലുകളും പത്രങ്ങളും ഈ ധർണയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയിരുന്നു. പക്ഷേ ഇതൊന്നും വെളിച്ചം കണ്ടില്ല - പൊലീസ് സംഘടിതമായി വന്ന് ഈ നിസ്സഹായായ സ്ത്രീയെ പിടിച്ചു കൊണ്ടുപോയി._ അനേകം ക്യാമറകൾ ഈ സംഭവങ്ങൾ ഒപ്പിയെടുത്തിരുന്നു - പക്ഷേ അത് ജനങ്ങളെ കാണിക്കാൻ ധൈര്യം ആരും പ്രകടിപ്പിച്ചില്ല -

LK അദ്വാനി അടിയന്തരാവസ്ഥ കാലത്തെ പത്രക്കാരെക്കുറിച്ച് പറഞ്ഞ ഭീതിജനകമായ അവസ്ഥ ഇന്നിവിടെ നിലനില്ക്കുന്നില്ലേ ? - ഇരിക്കാൻ പറഞ്ഞപ്പോ മുട്ടിലിഴഞ്ഞ അവസ്ഥ. ഭരണകൂടം അത്തരമൊരവസ്ഥ വളരെ ഭംഗിയായി നടപ്പാക്കുന്നു എന്നർത്ഥം. - ആർക്കും പരാതിയില്ല - പ്രതിഷേധമില്ല.
ആസൂത്രിതമായ സെൻസർ ഷിപ്പ് ഇവിടെ ഭംഗിയായി നടപ്പാക്കുന്നുണ്ട്.-
രക്തം പൊടിയാത്ത മാധ്യമ കൊലപാതകം -

ഇന്ത്യൻ പ്രധാനമന്ത്രി അറിഞ്ഞിട്ടാണ് മാധ്യമങ്ങളെ നിശബ്ദരാക്കി വരിയുടച്ചതെന്ന് വിശ്വസിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല - പക്ഷേ, പ്രധാനമന്ത്രിയോട് അടുപ്പമുള്ളവർ വളരെ ആസൂത്രിതമായി ഈ വന്ധ്യംകരണ ശസ്ത്രക്രിയ - കാസ്റ്ററൈസേഷൻ - നസ് ബെന്തി - വരിയുടയ്ക്കൽ നടത്തുന്നു. അടിയന്തരാവസ്ഥക്കാലത്ത് നിർബന്ധിത വന്ധ്യംകരണം രാജ്യവ്യാപകമായി നടന്നിരുന്നു. അന്നുമിന്നും മാധ്യമങ്ങളുടേയും മനുഷ്യരുടേയും വരിയുടയ്ക്കൽ നടക്കുന്നു. എതിർ ശബ്ദങ്ങളുടെ ഭീതിജനകമായ വന്ധീകരണമാണ് നടക്കുന്നത്. ആ ഇരുണ്ട കാലത്ത് ഇന്ദിരയ്ക്കു വേണ്ടി വാർത്താ തമസ്‌കരണം നടത്തിയിരുന്ന ഓം മേത്ത, വി സി. ശുക്ല, ജഗ് മോഹൻ എന്നിവർക്ക് സമാനമായി തമസ്‌കരണം നടത്തുന്നവർ ആരെങ്കിലുമുണ്ടോ എന്ന് പോലും ആരും മിണ്ടുന്നില്ല.

ഇന്ദിരയുടെ സെൻസർഷിപ്പിനെതിരെ ഇന്ത്യയൊട്ടാകെ ഒളിഞ്ഞും തെളിഞ്ഞും പോരാടിയവരുടെ മുൻപന്തിയിൽ രാഷ്ടീയ സ്വയം സേവക് സംഘ് പ്രവർത്തകരുണ്ടായിരുന്നു. അന്നത്തെ വാർത്താ തമസ്‌കരണത്തിനെതിരെ പട നയിച്ചവരു ടെ ഭരണ കാലത്തും അതേ അവസ്ഥ. എതിർശബ്ദങ്ങൾ കേൾക്കാതിരിക്കാൻ എവിടെയോ, ആരൊക്കെയോ ജാഗരൂകരായിരിക്കുന്നു.
മാധ്യമ പ്രവർത്തകരുടെ മുട്ടിന്മേൽ ഇഴച്ചിൽ പോലും കാണുന്നില്ല - . അനുസരണയോടെ മൊബൈൽ മോർച്ചറിയിൽ കിടക്കയാണ് ഇന്ത്യയിലെ മാധ്യമ രംഗം - തണുത്ത് വിറങ്ങലിച്ച് മൂക്കിൽ പഞ്ഞി വെച്ച് കിടക്കുന്നു. ധീരനായ രാംനാഥ് ഗോയങ്കയുടെ അഭാവം വല്ലാതെ പേടിപ്പെടുത്തുന്നു. ഇരട്ട ചങ്കും വളയാത്ത നട്ടെല്ലുമുള്ള ഒരു ഗോയങ്കയും ഒരു ഇന്ത്യൻ എക്‌സ് പ്രസും ഇന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോകുന്നു.