മനാമ : ബഹ്‌റിൻ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട സ്വദേശി റോയ് വർഗീസ് ആണ് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ വച്ച് ബുധനാഴ്‌ച്ചയാണ് മരണം സംഭവിച്ചത്.

35 വര്ഷമായി ബഹ്‌റിനിലുള്ള റോയ് റൗഫ് കോണ്ട്രാക്ടിങ് കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്.

ഭാര്യ വത്സമ്മ നാട്ടിലാണ്. മകൻ റോബിൻ ജോസഫ് റോയ് ബഹ്‌റിനിൽ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നു.