- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയി സ്റ്റീഫന് ഇനി സ്വന്തം പേരിനൊപ്പം ബിഇഎം എന്നു ചേർക്കാം; ഇതുവരെ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത് 293 പേർക്ക് മാത്രം: ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരങ്ങളുടെ കഥയിങ്ങനെ
ലണ്ടൻ: സ്വിൻഡനിലെ മലയാളിയായ റോയി സ്റ്റീഫനെ തേടി എത്തിയത് പത്മശ്രീക്ക് സമാനമായ ബ്രിട്ടീഷ് പുരസ്‌കാരമാണ്. ഇത്തരം ഒരു പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ മലയാളിയാണ് റോയി സ്റ്റീഫൻ. ആറ്റിങ്ങൽ സ്വദേശിനിയായ പ്രതിഭ രാം സിംഗിന് മുൻപ് ഒബിഇ അഥവാ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിഭയെ ഒരു സമ്പൂർണ്ണ മലയാളി എന്നു വിളിക്കാൻ സാധിക്കില്ല. റോയി ആവട്ടെ മലയാളിയായി യുകെയിൽ എത്തി മലയാളികൾക്കിടയിൽ തന്നെ പ്രവർത്തിച്ചാണ് ഈ പുരസ്‌കാരം നേടിയത്. ഈ അവസരത്തിൽ റോയി നേടിയ പുരസ്‌കാരത്തിന്റെ ചരിത്രം പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ. യുകെ മലയാളികളുടെ അഭിമാനം വാനോളമുയർത്തുന്ന വിധത്തിൽ റോയി സ്റ്റീഫന് ലഭിച്ചിരിക്കുന്ന ബിഇഎം പുരസ്‌കാരത്തിന്റെ മുഴുവൻ പേര് ബ്രിട്ടീഷ് എംപയർ മെഡൽ എന്നാണ്. പ്രാദേശിക സമൂഹത്തിന് നൽകുന്ന മാതൃകാപരമായ വിവിധ സേവനങ്ങളെ പരിഗണിച്ചാണിത് നൽകി വരുന്നത്. ഒരു വ്യക്തി ദീർഘകാലം ചെയ്യുന്ന ചാരിറ്റബിൾ ആയതോ അല്ലെങ്കിൽ വളണ്ടിയർ ആക്ടിവിറ്റിയെ ബഹുമാനിച്ചോ ആണ് ഈ ബഹുമതി ഒരാൾക്ക് നൽകുന്നത്
ലണ്ടൻ: സ്വിൻഡനിലെ മലയാളിയായ റോയി സ്റ്റീഫനെ തേടി എത്തിയത് പത്മശ്രീക്ക് സമാനമായ ബ്രിട്ടീഷ് പുരസ്‌കാരമാണ്. ഇത്തരം ഒരു പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ മലയാളിയാണ് റോയി സ്റ്റീഫൻ. ആറ്റിങ്ങൽ സ്വദേശിനിയായ പ്രതിഭ രാം സിംഗിന് മുൻപ് ഒബിഇ അഥവാ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിഭയെ ഒരു സമ്പൂർണ്ണ മലയാളി എന്നു വിളിക്കാൻ സാധിക്കില്ല. റോയി ആവട്ടെ മലയാളിയായി യുകെയിൽ എത്തി മലയാളികൾക്കിടയിൽ തന്നെ പ്രവർത്തിച്ചാണ് ഈ പുരസ്‌കാരം നേടിയത്. ഈ അവസരത്തിൽ റോയി നേടിയ പുരസ്‌കാരത്തിന്റെ ചരിത്രം പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
യുകെ മലയാളികളുടെ അഭിമാനം വാനോളമുയർത്തുന്ന വിധത്തിൽ റോയി സ്റ്റീഫന് ലഭിച്ചിരിക്കുന്ന ബിഇഎം പുരസ്‌കാരത്തിന്റെ മുഴുവൻ പേര് ബ്രിട്ടീഷ് എംപയർ മെഡൽ എന്നാണ്. പ്രാദേശിക സമൂഹത്തിന് നൽകുന്ന മാതൃകാപരമായ വിവിധ സേവനങ്ങളെ പരിഗണിച്ചാണിത് നൽകി വരുന്നത്. ഒരു വ്യക്തി ദീർഘകാലം ചെയ്യുന്ന ചാരിറ്റബിൾ ആയതോ അല്ലെങ്കിൽ വളണ്ടിയർ ആക്ടിവിറ്റിയെ ബഹുമാനിച്ചോ ആണ് ഈ ബഹുമതി ഒരാൾക്ക് നൽകുന്നത്. ഇതിന് പുറമെ മൂന്ന് മുതൽ നാല് വർഷങ്ങൾക്കിടെ ഒരു വ്യക്തി നടത്തുന്ന പുതുമയാർന്നതും കാര്യമായ മാറ്റമുണ്ടാക്കുന്നതുമായ പ്രവർത്തനങ്ങളെ മാനിച്ചും ഈ പുരസ്‌കാരം നൽകുന്നതാണ്.
1917ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ അഥവാ ഒബിഇയുടെ ഭാഗമായിട്ടായിരുന്നു 1917ൽ ബിഇഎം ആദ്യം നിലവിൽ വന്നിരുന്നത്. എന്നാൽ നിലവിലുള്ള രൂപത്തിലുള്ള ഹോണർ കൊടുത്ത് തുടങ്ങിയത് 1922 മുതലായിരുന്നു. ഒബിഇ പോലെ തന്നെ ഈ അവാർഡിനെയും സിവിൽ, മിലിട്ടറി മെഡലുകളായി വേർതിരിച്ചിട്ടുണ്ട്. ബിഇഎമ്മിന് നൽകുന്ന റിബൺ റോസ്പിങ്ക് നിറത്തിലുള്ളതും പേൾ്രേഗ വശങ്ങളോട് കൂടിയതുമാണ്. ബിഇഎം നേടുന്നവരെ സാങ്കേതികമായി മെമ്പേർസ് ഓഫ് ഓർഡറായി പരിഗണിക്കാറില്ല. ഈ മെഡലുകൾ ഇതുമായി അഫിലിയേറ്റ് ചെയ്തിട്ടില്ല. 1993 മുതൽ 2012വരെ ബിഇഎം യുകെയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് നൽകിയിരുന്നില്ല. മറിച്ച് ഇത് കോമൺവെൽത്ത് വിഷയങ്ങൾക്കായിരുന്നു സമ്മാനിച്ചിരുന്നത്. എന്നാൽ ഇത് വീണ്ടും യുകെയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് നൽകാനാരംഭിച്ചത് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2012ലായിരുന്നു.
ഈ സന്ദർഭത്തിൽ യുകെയിലെ മറ്റ് പ്രധാനപ്പെട്ട ഔദ്യോഗിക പുരസ്‌കാരങ്ങളെ സംബന്ധിച്ച് അറിയുന്നതും ഉചിതമായിരിക്കും. ഇക്കൂട്ടത്തിൽ പെട്ട മറ്റൊരു ബഹുമതിയാണ് കമ്പാനിയൻ ഓഫ് ഹോണർ. കല, സയൻസ്, വൈദ്യശാസ്ത്രം, അല്ലെങ്കിൽ ഗവൺമെന്റ് എന്നീ മേഖലകളിൽ ദീർഘകാലം അതുല്യമായ സംഭാവനകൾ നൽകുന്നവർക്കാണീ അവാർഡ് നൽകുന്നത്. ദേശീയ തലത്തിലുള്ള ഏത് പ്രവർത്തനത്തിനും പ്രധാനപ്പെട്ട സംഭാവന നൽകുന്നവർക്ക് നൽകുന്ന മറ്റൊരു ബഹുമതിയാണ് നൈറ്റ്/ഡെയിം പുരസ്‌കാരം. ദീർഘകാല സംഭാവനകളെ മാനിച്ചാണിതും നൽകുന്നത്. രാജ്യത്തെ മറ്റൊരു പ്രധാനപ്പെട്ട ബഹുമതിയാണ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ അഥവാ സിബിഇ. ദേശീയ തലത്തിലുള്ള പ്രവർത്തനത്തേക്കാൾ പ്രാദേശിക തലത്തിലുള്ള സംഭാവനകളെ മാനിച്ചാണിത് കൂടുതലായും നൽകുന്നത്.ഒരു മേഖലയിലെ അതുല്യവും നൂതനവുമായ സംഭാവനക്കും ഈ പുരസ്‌കാരം നൽകപ്പെടും.
പ്രാദേശിക തലത്തിൽ നടത്തുന്ന നിർണായകമായ പ്രവർത്തനങ്ങൾക്ക് നൽകുന്ന പുരസ്‌കാരമാണ് ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ അഥവാ ഒബിഇ. ആറ്റിങ്ങൽ സ്വദേശിനിയായ പ്രതിഭ രാം സിംഗിന് കഴിഞ്ഞ വർഷം ലഭിച്ച പുരസ്‌കാരമാണിത്. സമൂഹത്തിന് നൽകുന്ന അതുല്യമായ സേവനത്തിന് നൽകുന്ന മറ്റൊരു അവാർഡാണ് മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ്എംപയർ അഥവാ എംബിഇ. ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടെറികളിലെ സേവനത്തിന് നൽകുന്ന പുരസ്‌കാരമാണ് ഓവർസീസ് ടെറിട്ടറീസ് പൊലീസ് ആൻഡ് ഫയർ സർവീസ് മെഡലുകൾ.
തന്നെയും ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്റ്റാഫുകളെയും അല്ലെങ്കിൽ ബ്രിട്ടീഷ് അംബാസിഡർമാരെയും സഹായിക്കുന്നവർക്ക് രാജ്ഞി നൽകുന്ന അവാർഡാണ് റോയൽ വിക്ടോറിയൻ ഓർഡർ അഥവാ ആർവിഒ. ധീരതയ്ക്കായി നൽകുന്ന ഫസ്റ്റ് ലെവൽ സിവിലിയൻ മെഡലാണ് ദി ജോർജ് ക്രോസ്. അപകടങ്ങളുണ്ടാകുമ്പോൾ ചെയ്യുന്ന ധീരതയ്യാർന്ന പ്രവർത്തനങ്ങളെ മാനിച്ചാണിത് നൽകുന്നത്. ധീരതക്കായി നൽകുന്ന സ്‌കോട്ട്‌ലൻഡ് ലെവൽ സിവിലിയയൻ മെഡലാണ് ദി ജോർജ് മെഡൽ. ധീരതക്കുള്ള തേഡ് ലെവൽ സിവിലിൻ മെഡലാണ് ദി ക്യൂൻസ് ഗാലന്ററി മെഡൽ. ധീരതക്കായി നൽകുന്ന മറ്റൊരു പുരസ്‌കാരമാണ് ദി ക്യൂൻസ് കമന്റേഷൻ ഫോർ ബ്രേവറി ആൻഡ് ദി ക്യൂൻസ് കമന്റേഷൻ ഫോർ ബ്രേവറി ഇൻദി എയർ.
മേൽപ്പറഞ്ഞ ഹോണറുകളും അവാർഡുകളും ആർക്ക് വേണ്ടിയും നോമിനേറ്റ് ചെയ്യാൻ സാധ്യമല്ല. ഇവ തീരുമാനിക്കുന്നത് ഹോണേർസ് കമ്മിറ്റിയാണ്.