ബഹ്‌റിനിൽ ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച റോയ് വർഗീസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. റോയ് ജോലി ചെയ്യുന്ന കമ്പനിയുടെ ആഭിമുഖ്യത്തിൽ വേണ്ടുന്ന നടപടികൾ പൂർത്തിയാക്കി. മകൻ റോബി ജോസഫും, സഹോദരൻ റെജി ജോസഫും കുടുംബവും, കന്പനിയുടമയുമായ ലിങ്കൺ എബ്രഹാം എന്നിവരും മൃതദേഹത്തെ അനുഗമിക്കും.

പത്തനംതിട്ട പുല്ലാട് വലിയത്ത് വീട്ടിൽ റോയ് വർഗീസ് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ വച്ച് ബുധനാഴ്‌ച്ചയാണ് മരിച്ചത്.57 വയസായിരുന്നു പ്രായം.

35 വര്ഷമായി ബഹ്‌റിനിലുള്ള റോയ് റൗഫ് കോണ്ട്രാക്ടിങ് കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്.ഭാര്യ വത്സമ്മ നാട്ടിലാണ്. മകൻ റോബിൻ ജോസഫ് റോയ് ബഹ്‌റിനിൽ മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്നു.