- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഫെബ്രുവരിയോടെ പൊതുമാപ്പ്; 209 പേർ ജയിൽ മോചിതരാവും; മലയാളികൾക്കും പ്രതീക്ഷ
മസ്‌കറ്റ് : അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് നിയമ നടപടികളില്ലാതെ രാജ്യം വിടാൻ ഒരിക്കൽ കൂടി അവസരം ഒരുങ്ങുന്നു. നിരവധി കാരണങ്ങളാൽ വിസയും റസിഡന്റ് കാർഡും പുതുക്കാൻ കഴിയാതെ ഒമാനിൽ അനധികൃതമായി തങ്ങുന്നവർക്ക് ഇത് അനുഗ്രഹമാവും. 209 പേരാണ് ജയിൽ മോചിതാരാകുന്നതെന്ന് പുതിയതായി വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.തൊഴിൽ സംബന്ധമായ പരാതി
മസ്‌കറ്റ് : അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്ക് നിയമ നടപടികളില്ലാതെ രാജ്യം വിടാൻ ഒരിക്കൽ കൂടി അവസരം ഒരുങ്ങുന്നു. നിരവധി കാരണങ്ങളാൽ വിസയും റസിഡന്റ് കാർഡും പുതുക്കാൻ കഴിയാതെ ഒമാനിൽ അനധികൃതമായി തങ്ങുന്നവർക്ക് ഇത് അനുഗ്രഹമാവും. 209 പേരാണ് ജയിൽ മോചിതാരാകുന്നതെന്ന് പുതിയതായി വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
തൊഴിൽ സംബന്ധമായ പരാതിയുമായി എത്തുന്നവരോട് പൊതുമാപ്പ് വരാൻ സാധ്യതയുണ്ടെന്നും ഫെബ്രുവരി വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർ അടുത്തിടെ ഉപദേശിച്ചിരുന്നു. ഇതോടെ ഒമാൻ തൊഴിൽ വിപണിയിൽ അനധികൃതമായി തങ്ങുന്നവരെ പൂർണമായി ഒഴിവാക്കാനും തൊഴിൽ വിപണി നിയമ വിധേയമാക്കാനും അധികൃതർക്ക് കഴിയും.
2009ലാണ് അവസാനമായി ഒമാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമ നടപടികൾ നീണ്ടതായതിനാൽ ഒരു വർഷത്തിലധികം സമയമെടുത്താണ് പൊതുമാപ്പ് പ്രക്രിയ പൂർത്തിയായത്. 60,000 പേരാണ് കഴിഞ്ഞ പൊതുമാപ്പിൽ രാജ്യം വിട്ടത്. ഇതിൽ 10,000ത്തോളം ഇന്ത്യക്കാരുണ്ടായിരുന്നു. 15,000ത്തിലധികം ഇന്ത്യക്കാർ കഴിഞ്ഞ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 5,000 പേർ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നില്ല.
കഴിഞ്ഞ തവണ അനധികൃത താമസക്കാർ അതാത് എംബസികളിൽ രജിസ്റ്റർ ചെയ്യുകയും എംബസി നൽകുന്ന രേഖ ഉപയോഗിച്ച് ലേബർ ഓഫിസിലെത്തി വിരലടയാളവും മറ്റു രേഖകളും നൽകുകയും ചെയ്ത് മന്ത്രാലയത്തിൽ നിന്നുള്ള ക്‌ളിയറൻസിനായി കാത്തിരിക്കു കയായിരുന്നു പതിവ്.ഇത്തവണ അനധികൃതമായി തങ്ങുന്നവർ രേഖകളുമായി മാനവ വിഭവശേഷി മന്ത്രാലയത്തിലത്തെി അപേക്ഷ സമർപ്പിക്കുന്ന രീതിയായിരിക്കുമെന്ന് പ്രതീക്ഷ.