മുംബൈ: ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കുമെന്ന ആശങ്കകൾ നിലനിൽക്കേ ഇന്ത്യയിൽ തൊഴിലവസരങ്ങൾ തുറന്നിടുകയാണ് ബ്രിട്ടനിലെ റോയൽ ബാങ്ക് ഓഫ് സ്‌കോട്‌ലൻഡ്.ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പയടക്കമുള്ള സാമ്പത്തിക വാഗ്ദാനങ്ങളാണ് ആർ ബി എസ് വാഗ്ദാനം നൽകുന്നത്.ഒപ്പം ബാങ്കിന്റെ ബിസിനസ് സ്റ്റാഫുകളെ മുംബൈയിൽ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതും ഇന്ത്യക്കാർക്കാകും ഗുണം ചെയ്യുക.ഏതാണ്ട് 400 ലേറെ പേർക്കാണ് ഇതു വഴി ഇന്ത്യയിൽ ജോലി തുടങ്ങാൻ അവസരം ലഭിക്കുക.എന്നാൽ ഇത് ഇന്ത്യക്കാരായ ബിസിനസുകാരെ ലക്ഷ്യമിട്ടാണെന്നാണ് സൂചന.ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കാനായാണ് ആർ ബി എസിന്റെ നീക്കമെന്നും കരുതുന്നു.എന്നാൽ ഇന്ത്യക്കാർക്ക് പരോക്ഷമായി തൊഴിൽ നൽകാനുള്ള ആർ ബി എസ്സിന്റെ നീക്കത്തിൽ ബ്രിട്ടനിൽ അസംതൃപ്തി ഉയരുന്നുണ്ട്. കഴിഞ്ഞയാഴ്ച രഹസ്യമായി പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ബാങ്ക് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

മുംബൈ അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആർ ബി എസ് ഇത്തരമൊരു വാഗ്ദാനം നൽകുന്നത്.ഇതുവഴി ഇന്ത്യക്കാരായ നിരവധി പേർക്കാണ് ബിസിനസ് ഓഫർ ആർ ബി എസ് വാഗ്ദാനം നൽകുന്നുണ്ട്.എന്തായാലും സ്വദേശിവാദികളായ ബ്രിട്ടീഷുകാരിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ആർ ബി എസ്സിന്റെ തീരുമാനം ബ്രിട്ടീഷുകാരായ നിരവധി പേരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നാണ് ഇവരുടെ എതിർപ്പിന് കാരണം.എന്തായാലും തീരുമാനത്തിനെതിരെ ബ്രിട്ടനിലെ ജനപ്രതിനിധികളടക്കം രംഗത്തു വന്നു കഴിഞ്ഞു.