- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
600 റിയാലിൽ കുറയാത്ത ശമ്പളമുള്ള വിദേശിക്ക് ഫാമിലി ജോയിനിങ് വിസയ്ക്ക് അപേക്ഷിക്കാം; ഫാമിലി ജോയിനിങ് വിസയുടെ വിശദാംശങ്ങൾ റോയൽ ഒമാൻ പൊലീസ് പുറത്തിറക്കി
മസ്‌ക്കറ്റ്: ഡോക്ടർ, എൻജിനീയർ, അഭിഭാഷകൻ എന്നീ മേഖലകളിൽ ജോലിക്കെത്തുന്നവർക്കും മെക്കാനിക്കുകൾ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയ ടെക്‌നിക്കൽ ജോലി ചെയ്യാൻ എത്തുന്നവർക്കും നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഫാമിലി ജോയിനിങ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പൊലീസ്. അതേസമയം 600 റിയാലിൽ കുറയാത്ത ശമ്പളവും ഇക്കൂട്ടർക്ക് ഉണ്ടാകണമെന്
മസ്‌ക്കറ്റ്: ഡോക്ടർ, എൻജിനീയർ, അഭിഭാഷകൻ എന്നീ മേഖലകളിൽ ജോലിക്കെത്തുന്നവർക്കും മെക്കാനിക്കുകൾ, ഇലക്ട്രീഷ്യന്മാർ തുടങ്ങിയ ടെക്‌നിക്കൽ ജോലി ചെയ്യാൻ എത്തുന്നവർക്കും നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഫാമിലി ജോയിനിങ് വിസയ്ക്ക് അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പൊലീസ്. അതേസമയം 600 റിയാലിൽ കുറയാത്ത ശമ്പളവും ഇക്കൂട്ടർക്ക് ഉണ്ടാകണമെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹിലാൽ അൽ ബുസൈദി വ്യക്തമാക്കി.
വിദേശികളുടെ ഭാര്യ, കുട്ടികൾ എന്നിവർ ഫാമിലി ജോയിനിങ് വിസയ്ക്ക് യോഗ്യരായിരിക്കും. കൂടാതെ ആശ്രിതരായിട്ടുള്ള മാതാപിതാക്കൾക്കും ഫാമിലി ജോയിനിങ് വിസ യോഗ്യതയുണ്ട്. അതേസമയം ബന്ധുക്കളായ മറ്റുള്ളവർക്ക് നിയമപ്രകാരം വിസിറ്റ് വിസയും ആവശ്യമെങ്കിൽ നൽകും. വിസയുടെ സ്വഭാവമനുസരിച്ച് ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിച്ചാൽ വിസ ലഭ്യമാകും.
ടൂറിസ്റ്റുകൾ എയർപോർട്ടുകളിലും മറ്റും എത്തുന്ന മുറയ്ക്ക് വിസാ ഓൺ അറൈവൽ ലഭ്യമാകും. രണ്ടു തരത്തിലുള്ള ടൂറിസ്റ്റ് വിസയാണ് നിലവിൽ ലഭ്യമാകുന്നത്. ഒരു മാസത്തെ കാലാവധിയുള്ള വിസയ്ക്ക് 20 റിയാലാണ് ഫീസ്. ഇതേ തുക നൽകിയാൽ പുതുക്കിയെടുക്കുകയും ചെയ്യാം. പത്തു ദിവസത്തെ മറ്റൊരു വിസിറ്റിങ് വിസ കൂടി ലഭ്യമാണ്. അഞ്ചു റിയാലാണ് ഇതിനുള്ള ഫീസ്. ഇതേ തുക നൽകി വിസ നീട്ടിയെടുക്കുകയും ചെയ്യാം.