- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.പി. സിങ്ങിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ
ലക്നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.പി. സിങ്ങിന്റെ പിതാവ് ശിവ് പ്രസാദ് സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായി ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
പിതാവിന്റെ മരണ വാർത്ത ആർ.പി. സിങ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
'എന്റെ പിതാവ് ശിവ് പ്രസാദ് സിങ്ങിന്റെ മരണം ഏറ്റവും ദുഃഖത്തോടെയും സങ്കടത്തോടെയും എല്ലാവരെയും അറിയിക്കുന്നു. കോവിഡ് ബാധിതനായി മെയ് 12നാണ് അദ്ദേഹം മരിച്ചത്. നിങ്ങളുടെ പ്രാർത്ഥനകളിൽ എന്റെ പിതാവിനേയും ഓർക്കണമേയെന്ന് അഭ്യർത്ഥിക്കുന്നു. ആർഐപി പപ്പ' ആർ.പി. സിങ് കുറിച്ചു.
It is with deepest grief and sadness we inform the passing away of my father, Mr Shiv Prasad Singh. He left for his heavenly abode on 12th May after suffering from Covid. We request you to keep my beloved father in your thoughts and prayers. RIP Papa. ॐ नमः शिवाय ????
ഐപിഎലിൽ രാജസ്ഥാൻ റോയൽസിനു കളിച്ച സൗരാഷ്ട്ര താരം ചേതൻ സാകരിയയുടെ പിതാവും മുംബൈ ഇന്ത്യൻസ് ടീമിലുണ്ടായിരുന്ന മുൻ ഇന്ത്യൻ താരം കൂടിയായ പിയൂഷ് ചൗളയുടെ പിതാവും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ആദ്യമായി ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ആർ.പി. സിങ്. ഇന്ത്യയ്ക്കായി 14 ടെസ്റ്റുകളും 58 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും കളിച്ചു.
2018ൽ 32ാം വയസ്സിലാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ഇന്ത്യൻ ടീമിന്റെ സിലക്ടർമാരെ തിരഞ്ഞെടുത്ത ബിസിസിഐ ഉപദേശക സമിതിയിലും ആർ.പി. സിങ് അംഗമായിരുന്നു